കൊച്ചിയിൽ സ്റ്റേജ് പരിപാടിയുമായി ബന്ധപ്പെട്ട് നടി സണ്ണി ലിയോണിക്കെതിരെ രജിസ്റ്റര്‍ ചെയ്ത വിശ്വാസ വഞ്ചന കേസ്; ഹൈക്കോടതി സ്‌റ്റേ ചെയ്തു
കൊച്ചി: സ്റ്റേജ് പരിപാടിയുമായി ബന്ധപ്പെട്ട് നടി സണ്ണി ലിയോണിക്കെതിരെ രജിസ്റ്റര്‍ ചെയ്ത വിശ്വാസ വഞ്ചന കേസ് ഹൈക്കോടതി സ്‌റ്റേ ചെയ്തു. എഫ്‌ഐആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സണ്ണി ലിയോണി നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് നടപടി.
2019 ഫെബ്രുവരിയല്‍ കൊച്ചിയിലെ വാലന്റൈന്‍സ് ഡേ പരിപാടിയില്‍ പങ്കെടുക്കാമെന്ന് കരാര്‍ ഉണ്ടാക്കി പണം കൈപ്പറ്റി വഞ്ചിച്ചെന്നാണ് കേസ്. എറണാകുളം ക്രൈം ബ്രാഞ്ച് എടുത്ത കേസ് റദ്ദാക്കണമെന്നാണ് സണ്ണി ലിയോണിയുടെ ഹര്‍ജിയിലെ ആവശ്യം.
പരിപാടിയില്‍ പങ്കെടുക്കാന്‍ 30 ലക്ഷം രൂപ വാഗ്ദാനം ചെയ്ത് പിന്മാറിയെന്നും വിശ്വാസ വഞ്ചന നടത്തിയത് സംഘാടകരാണെന്നുമാണ് താരത്തിന്റെ വാദം. പരിപാടി അവതരിപ്പിക്കാന്‍ കൊച്ചിയില്‍ എത്തിയെങ്കിലും കരാര്‍ പാലിക്കാന്‍ സംഘടകര്‍ക്കായില്ലെന്നും സണ്ണി ലിയോണി പറയുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
സണ്ണി ലിയോണിയും ഭര്‍ത്താവ് ഡാനിയല്‍ വെബറും അടക്കം മൂന്ന് പേരാണ് ഹര്‍ജി നല്‍കിയത്. 2019 ല്‍ പെരുമ്പാവൂര്‍ സ്വദേശി ഷിയാസ് കുഞ്ഞുമുഹമ്മദിന്റെ പരാതിയിലാണ് സണ്ണി ലിയോണി അടക്കമുള്ളവര്‍ക്കെതിരെ കേസെടുത്തത്.