play-sharp-fill
സംസ്ഥാനം നന്നാവില്ല, പുതിയ കേരളമെന്നല്ല, പഴയ കേരളമെന്നു തന്നെ പറയണം; രാഷ്‌ട്രീയ പിന്തുണയുണ്ടെങ്കിൽ എന്തുമാകാമെന്ന സാഹചര്യമാണ്; വീണ്ടും രൂക്ഷ വിമർശനവുമായി ഹൈക്കോടതി

സംസ്ഥാനം നന്നാവില്ല, പുതിയ കേരളമെന്നല്ല, പഴയ കേരളമെന്നു തന്നെ പറയണം; രാഷ്‌ട്രീയ പിന്തുണയുണ്ടെങ്കിൽ എന്തുമാകാമെന്ന സാഹചര്യമാണ്; വീണ്ടും രൂക്ഷ വിമർശനവുമായി ഹൈക്കോടതി

കൊച്ചി: പാതയോരങ്ങളിൽ അനധികൃത ഫ്ലക്സ് ബോർഡുകളും കൊടിമരങ്ങളും സ്ഥാപിക്കുന്നതിൽ വീണ്ടും രൂക്ഷ വിമർശനവുമായി ഹൈക്കോടതി.

സംസ്ഥാനം നന്നാവില്ല, പുതിയ കേരളമെന്നല്ല, പഴയ കേരളമെന്നു തന്നെ പറയണമെന്നും ഹൈക്കോടതി വിമർശിച്ചു. രാഷ്‌ട്രീയമായി ശക്തരാകുന്നവർക്ക് നിയമം ബാധകമാകാത്ത സാഹചര്യമാണുള്ളതെന്നും രാഷ്‌ട്രീയ പിന്തുണയുണ്ടെങ്കിൽ എന്തുമാകാമെന്ന സാഹചര്യമാണെന്നും കോടതി നിരീക്ഷിച്ചു.

എറണാകുളം മാധവാ ഫാർമസി ജംഗ്ഷനിൽ കോൺഗ്രസ് വച്ച ഫ്ലക്സ് ബോർഡിന് 5,000 പിഴ ഈടാക്കി നോട്ടീസ് അയച്ചെന്ന് കോർപ്പറേഷൻ മറുപടി നൽകി. എന്നാൽ, സർക്കാരിന്റെ പി.ആർ.ഡി ഡിപ്പാർട്ട്മെന്റ് പോലും മന്ത്രിമാരുടെ പേരിൽ ഫ്ലക്സ് ബോർഡ് വയ്‌ക്കുന്നുവെന്ന് കോടതി ചൂണ്ടിക്കാട്ടി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഹൈക്കോടതിയുടെ ഇടപെടൽ ഉണ്ടായിട്ടും അനധികൃത ബോർഡുകൾക്ക് കുറവുണ്ടാകുന്നില്ല. ആയിരക്കണക്കിന് അനധികൃത ബോർഡുകൾ ഇപ്പോഴുമുണ്ടെന്നും ഹൈക്കോടതി പറഞ്ഞു. കൊടുങ്ങല്ലൂർ ബൈപ്പാസിൽ ഒരാൾ കുഴിയിൽ വീണ് മരിച്ചത് അറിഞ്ഞില്ലേയെന്നും കോടതി ചോദിച്ചു.

ആരാണ് ഇതിന് മറുപടി നൽകുക? ജില്ലാ കളക്ടർ അടക്കം ആരും ഇതൊന്നും കാര്യമാക്കിയില്ലേ? നൂറുകണക്കിനാളുകൾ ദിനംപ്രതി റോഡിലെ കുഴിയിൽ വീഴുന്നുവെന്നും കോടതി നിരീക്ഷിച്ചു. അപകടത്തെക്കുറിച്ച് ദേശീയപാത അതോറിറ്റിയോട് ഹൈക്കോടതി വിശദീകരണം തേടുകയും ചെയ്തു. വിഷയം അടുത്തയാഴ്ച വീണ്ടും പരിഗണിക്കും.