play-sharp-fill
രാമേശ്വരം ക്ഷേത്രത്തിന് സമീപം വസ്ത്രം മാറാനുള്ള മുറികളിൽ രഹസ്യക്യാമറ കണ്ടെത്തിയ സംഭവം: ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്;  പ്രതികളുടെ ഫോണിൽ നിന്ന് കണ്ടെത്തിയത് ഇരുന്നൂറിലധികം വീഡിയോകൾ; രാമേശ്വരത്ത് ഹോട്ടലുകളിലും പരിശോധന കർശനമാക്കുമെന്ന് പോലീസ്

രാമേശ്വരം ക്ഷേത്രത്തിന് സമീപം വസ്ത്രം മാറാനുള്ള മുറികളിൽ രഹസ്യക്യാമറ കണ്ടെത്തിയ സംഭവം: ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്; പ്രതികളുടെ ഫോണിൽ നിന്ന് കണ്ടെത്തിയത് ഇരുന്നൂറിലധികം വീഡിയോകൾ; രാമേശ്വരത്ത് ഹോട്ടലുകളിലും പരിശോധന കർശനമാക്കുമെന്ന് പോലീസ്

ധനുഷ്കോടി: രാമേശ്വരം ക്ഷേത്രത്തിന് സമീപം രഹസ്യക്യാമറ കണ്ടെത്തിയ സംഭവത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. പ്രതികളുടെ ഫോണിൽ നിന്ന് ഇരുന്നൂറിൽ അധികം വീഡിയോകൾ കണ്ടെത്തിയതായി പോലീസ് പറഞ്ഞു. രാമേശ്വരത്തെ ഹോട്ടലുകളിലും വസ്ത്രം മാറാനുള്ള മുറികളിലും പോലീസ് പരിശോധന നടത്തി.

വരും ദിവസങ്ങളിലും പരിശോധന ശക്തമാക്കുമെന്ന് പോലീസ് വ്യക്തമാക്കി. രാമേശ്വരം അഗ്നി തീർത്ഥത്തിലെ പുണ്യ‌സ്നാനത്തിന് ശേഷം സ്ത്രീകൾക് വസ്ത്രം മാറാനായി ഒരു ചായക്കടയോട് ചേർന്ന് ക്രമീകരിച്ച മുറികളിൽ ഒന്നിലാണ് കഴിഞ്ഞ ദിവസം രഹസ്യ ക്യാമറ കണ്ടെത്തിയത്. കുടുംബത്തോടൊപ്പം രാമേശ്വരത്ത് എത്തിയ പെൺകുട്ടിയാണ് വസ്ത്രം മാറുന്ന മുറിക്കുള്ളിൽ ഒളിക്യാമറ കണ്ടെത്തിയത്.

പെൺകുട്ടി വിവരം കുടുംബത്തെയും പിന്നീട് പോലീസിനെ അറിയിക്കുകയായിരുന്നു. സംഭവത്തിൽ ചായക്കട ഉടമയായ രാജേഷ് കണ്ണൻ, കടയിൽ ജീവനക്കാരനായ മീര മുഹമ്മദ്‌ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. ഇവരുടെ ഫോണുകൾ പരിശോധിച്ചപ്പോൾ ആണ് ഒളിക്യാമറയിൽ ചിത്രീകരിച്ച 200 ലേറെ വീഡിയകൾ കണ്ടെത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇവർ സമൂഹ മാധ്യമങ്ങളിലൂടെ ദൃശ്യങ്ങൾ പങ്കുവയ്ക്കുകയോ പണം വാങ്ങി മാറ്റാർക്കെങ്കിലും വിൽക്കുകയോ ചെയ്തിട്ടുണ്ടോ എന്ന് പരിശോധിച്ച് വരികയാണെന്ന് പോലീസ് അറിയിച്ചു. പ്രതികളുടെ സ്ഥാപനങ്ങളുടെ ലൈസൻസ് ജില്ലാ ഭരണകൂടം റദ്ദാക്കി. ക്ഷേത്രത്തിന് സമീപത്തും ഭക്തർക്കുമായി എല്ലാ മുറികളിലും പോലീസ് വിശദമായ പരിശോധനയും നടത്തുന്നുണ്ട്.