play-sharp-fill
ശുചിമുറിയില്‍ ഒളിക്യാമറ; അതിഥിത്തൊഴിലാളി അറസ്റ്റില്‍

ശുചിമുറിയില്‍ ഒളിക്യാമറ; അതിഥിത്തൊഴിലാളി അറസ്റ്റില്‍

സ്വന്തം ലേഖിക
കോഴിക്കോട്: നഗരത്തിലെ ഹോട്ടലില്‍ സ്ത്രീകളുടെ ശുചിമുറിയില്‍ ഒളിക്യാമറ സ്ഥാപിച്ചു ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ച അതിഥിത്തൊഴിലാളി അറസ്റ്റില്‍.

ബംഗാള്‍ ഉത്തര്‍ ദിനാജ്പുര്‍ ഖൂര്‍ഖ സ്വദേശി തുഫൈല്‍ രാജയാണ്(20) അറസ്റ്റിലായത്. പ്രതിയെ ഇന്നു കോടതിയില്‍ ഹാജരാക്കും.

ഹോട്ടലില്‍ വൈകിട്ട് ഭര്‍ത്താവിനൊപ്പം എത്തിയ യുവതിയാണ് ശുചിമുറിയില്‍ കയറിയപ്പോള്‍ ജനലില്‍ വെള്ള പേപ്പര്‍ പൊതിഞ്ഞു വച്ചിരിക്കുന്നത് കണ്ടത്. സംശയം തോന്നിയതോടെ യുവതി പേപ്പര്‍ തുറന്നു നോക്കിയപ്പോഴാണ് ഫോണ്‍ ക്യാമറ തുറന്നു വച്ച നിലയില്‍ കണ്ടത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഫോണ്‍ എടുത്തു വിവരം ഹോട്ടല്‍ ഉടമയെ അറിയിച്ച യുവതി പൊലീസില്‍ പരാതി നല്‍കി.

ഫറോക്ക് ഇന്‍സ്‌പെക്ടര്‍ ജി.ബാലചന്ദ്രന്റെ നേതൃത്വത്തില്‍ പൊലീസ് ഫോണ്‍ പരിശോധിച്ച ശേഷം തൊഴിലാളിയെ ഹോട്ടലില്‍ എത്തി കസ്റ്റഡിയിലെടുത്തു. ഒന്നര മാസം മുന്‍പാണ് പ്രതി ഹോട്ടലില്‍ ജോലിക്കെത്തിയത്.