play-sharp-fill
മലപ്പുറത്ത് ചുരത്തിൽ കുടുങ്ങിയവരുടെ രക്ഷാ പ്രവർത്തനം വൈകും: കാലാവസ്ഥ മോശം , കനത്ത മഴ: ഹെലികോപ്റ്ററിനും രക്ഷിക്കാനായില്ല

മലപ്പുറത്ത് ചുരത്തിൽ കുടുങ്ങിയവരുടെ രക്ഷാ പ്രവർത്തനം വൈകും: കാലാവസ്ഥ മോശം , കനത്ത മഴ: ഹെലികോപ്റ്ററിനും രക്ഷിക്കാനായില്ല

സ്വന്തം ലേഖകൻ

തിരൂര്‍: മലപ്പുറത്ത് നാടുകാണി ചുരത്തില്‍ കുടുങ്ങിയവരെ രാത്രിയിൽ മണിക്കൂറുകൾ നീണ്ട രക്ഷാപ്രവർത്തനത്തിലും രക്ഷിക്കാനായില്ല. മോശം കാലാവസ്ഥ രക്ഷാപ്രവര്‍ത്തനത്തെ ബാധിക്കുന്നതായി ഡി.എഫ്.ഒ അറിയിച്ചു.തുടർന്ന് തിരച്ചിൽ നിർത്തി വയ്ക്കുകയായിരുന്നു. കാലാവസ്ഥ മോശമായതിനാല്‍ രാത്രി തിരച്ചില്‍ സാദ്ധ്യമായില്ല. രാവിലെ ആറ് മണിയോടെ എന്‍.ഡി.ആര്‍.എഫ് സംഘമെത്തി രക്ഷാപ്രവര്‍ത്തനം പുനരാരംഭിക്കുന്നതിനാണ് തീരുമാനം.  സമീപകാലത്തുണ്ടാകാത്ത തരത്തിലുള്ള മണ്ണിടിച്ചിലാണ് നാടുകാണി ചുരത്തിലുണ്ടായിരിക്കുന്നത്. ഇതിനിടെ രാത്രി തിരച്ചിൽ നടത്തുന്നതിനുള്ള എയർഫോഴ്സ് ഹെലികോപ്റ്റർ എത്തിക്കാൻ ശ്രമിച്ചിരുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ ഇടപെട്ട് ഹെലികോപ്റ്റർ എത്തിക്കാൻ ക്രമീകരണങ്ങളെല്ലാം ഒരുക്കിയിരുന്നു. എന്നാൽ കനത്ത മഴയിൽ ഹെലികോപ്റ്റർ ഇറക്കാൻ സാധിക്കാതെ വരികയായിരുന്നു. രാത്രിയിലും തിരച്ചിൽ നടത്താൻ സംവിധാനമുള്ള ഹെലികോപ്റ്ററാണ് കൊച്ചിയിൽ ഒരുക്കിയിരുന്നത്.

അതേസമയം തിരൂരില്‍ തെങ്ങ് മറിഞ്ഞുവീണ് പ്രദീപ് എന്നയാള്‍ മരിച്ചു. ചാലിയാര്‍ കരകവിഞ്ഞൊഴുകി നിലമ്പൂര്‍ ടൗണില്‍ വെള്ളം കയറി. 50 ഓളം കടകള്‍ വെള്ളത്തില്‍ മുങ്ങി. നിലമ്പൂര്‍ പൂര്‍ണമായും ഒറ്റപ്പെട്ടു. ടൗണില്‍ രണ്ട് മീറ്ററിലധികം വെള്ളമുയര്‍ന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കരുളായിയില്‍ ഉരുള്‍പൊട്ടി. നിലമ്പൂരില്‍ ശക്തമായ മഴ തുടരുകയാണ്. ജില്ലയില്‍ നാളെയും റെഡ് അലര്‍ട്ട് തുടരും.

മത്സ്യ തൊഴിലാളികളുടെ ആറ് ബോട്ടുകള്‍ താനൂരില്‍ നിന്ന് നിലമ്പൂരിലേക്ക് രക്ഷാപ്രവര്‍ത്തനത്തിനായി പുറപ്പെട്ടു. എന്‍.ഡി.ആര്‍.എഫ് സംഘം രണ്ടായി തിരിഞ്ഞ് വാണിയമ്പുഴ ഭാഗത്തും നാടുകാണി ചുരത്തിലേക്കും പോയി. നാടുകാണി ചുരത്തിന്റെ പല ഭാഗങ്ങളിലും മണ്ണിടിഞ്ഞ് അപകടനിലയുണ്ടാക്കിയിട്ടുണ്ട്.