play-sharp-fill
കാലടിയിൽ വൻ മയക്കുമരുന്ന് വേട്ട; 20 ലക്ഷം രൂപയുടെ ഹെറോയിൻ 9 സോപ്പുപെട്ടിയിൽ ഒളിപ്പിച്ചു രണ്ടെണ്ണം അടിവസ്ത്രത്തിൽ പൊതിഞ്ഞ് ഡപ്പിക്ക് 3000 രൂപ നിരക്കിൽ വിൽക്കാനുള്ള പ്ലാൻ; 3 അസം സ്വദേശികളെ പോലീസ് അറസ്റ്റ് ചെയ്തു

കൊച്ചി: കാലടിയിൽ വൻ മയക്കുമരുന്ന് വേട്ട. 20 ലക്ഷം രൂപയുടെ ഹെറോയിനാണ് പിടിച്ചെടുത്തത്. മൂന്ന് അസം സ്വദേശികളെ അറസ്റ്റ് ചെയ്തു.

എറണാകുളം റൂറൽ ഡാൻസാഫ് ടീമും കാലടി പൊലീസും ചേർന്ന് നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് പിടിച്ചെടുത്തതും മൂന്ന് പേർ പിടിയിലായതും. റൂറൽ പൊലീസ് മേധാവി ഡോ വൈഭവ് സക്സേനക്ക് കിട്ടിയ രഹസ്യ വിവരത്തെ തുടർന്നായിരുന്നു കാലടി ബസ് സ്റ്റാൻഡ് പരിസരത്ത് പരിശോധന നടത്തിയത്.

അസമിലെ ഹിമാപൂരിൽ നിന്നാണ് നൗകാവ് സ്വദേശികളായ ഗുൽസാർ ഹുസൈൻ, അബു ഹനീഫ്, മുജാഹിൽ ഹുസൈൻ എന്നിവർ മയക്കുമരുന്നുമായി എത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തൃശൂരിൽ ട്രെയിനിറങ്ങി ബസ്സിൽ കാലടിയെത്തി. ഒൻപത് സോപ്പുപെട്ടികളിലായാണ് ഹെറോയിൻ ഒളിപ്പിച്ചത്. ഏഴ് സോപ്പുപെട്ടി ബാഗുകളിലും രണ്ടെണ്ണം അടിവസ്ത്രങ്ങൾക്കുള്ളിലും ഒളിപ്പിച്ചു.

10 ഗ്രാം വീതം ഡപ്പികളിലാക്കി 3000 രൂപ നിരക്കിൽ വിൽപ്പന നടത്താനായിരുന്നു പദ്ധതി. ജില്ലയിൽ സമീപകാലത്തെ വലിയ ഹെറോയിൻ വേട്ടയാണ് ഇത്.