play-sharp-fill
ഹേമ കമ്മിറ്റി റിപ്പോർട്ട്: പരാതിക്കാരുടെ പേരുകൾ പുറത്തുവിടരുത്, കേസെടുക്കാവുന്ന പരാതികളിൽ നടപടി ഉടൻ ഉണ്ടാവണം; കർശന നിർദേശവുമായി ഹൈക്കോടതി

ഹേമ കമ്മിറ്റി റിപ്പോർട്ട്: പരാതിക്കാരുടെ പേരുകൾ പുറത്തുവിടരുത്, കേസെടുക്കാവുന്ന പരാതികളിൽ നടപടി ഉടൻ ഉണ്ടാവണം; കർശന നിർദേശവുമായി ഹൈക്കോടതി

 

കൊച്ചി: ഹേമ കമ്മിറ്റിയുമായി ബന്ധപ്പെട്ട പരാതിക്കാരുടെ പേര് വിവരങ്ങൾ പുറത്തുവിടരുതെന്ന് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. പരാതിക്കാരുടെ പേര് മറയ്ക്കണം. രേഖകള്‍ പ്രസിദ്ധപ്പെടുത്തരുത്. കേസ് രേഖകള്‍ മറ്റാര്‍ക്കും നല്‍കരുതെന്നും എസ്‌ഐടിക്ക് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ കര്‍ശന നിര്‍ദ്ദേശം.

 

ഹേമ കമ്മിറ്റിക്ക് മുന്നിലെ മൊഴികളില്‍ പലതും ക്രിമിനല്‍ കേസെടുക്കാവുന്നവയാണെന്ന് കോടതി പറഞ്ഞു. ഹേമ കമ്മിറ്റിയുടെ സമ്പൂർണ്ണ റിപ്പോർട്ട് ഹൈക്കോടതി പരിശോധിച്ചതിന് ശേഷമാണ് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്.

 

പരാതിക്കാരുടെ വിവരങ്ങൾ പുറത്തുവിടരുതെന്ന കർശന നിർദേശമാണ് ഹൈക്കോടതി നൽകിയിരിക്കുന്നത്. എഎഫ്ഐആറിലും എഫ്ഐഎസിലും പരാതിക്കാരുടെ പേര് മറക്കണമെന്നാണ് ഹൈക്കോടതി നിർദേശം. കേരള പോലീസിൻ്റെ വെബ് സൈറ്റിൽ അപ്‌ലോഡ്‌ ചെയ്യരുതെന്നും കോടതി നിർദേശിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

ഈ കേസുമായി ബന്ധപ്പെട്ട സാക്ഷി മൊഴികൾ ഉൾപ്പെട്ട രേഖകൾ മറ്റാർക്കും നൽകരുത്. എന്തെങ്കിലും രേഖകൾ ആർക്കെങ്കിലും നൽകുന്നുണ്ടെങ്കിൽ പരാതിക്കാർക്ക് മാത്രമെ നൽകാവൂ എന്ന കർശനമായ നിർ​ദേശമാണ് ഇടക്കാല ഉത്തരവിലൂടെ കോടതി നൽകിയിരിക്കുന്നത്.

 

പ്രതിക്ക് രേഖകള്‍ നല്‍കുന്നത് അന്വേഷണം പൂര്‍ത്തിയായ ശേഷം മാത്രം മതിയെന്ന് കോടതി വ്യക്തമാക്കി. അന്വേഷണവുമായി മുന്നോട്ട് പോകാനാകുമോയെന്ന് എസ്ഐടി പരിശോധിക്കണം. അന്വേഷണം പൂര്‍ത്തിയാക്കാന്‍ ആവശ്യമായ തെളിവുകള്‍ ലഭ്യമാണോയെന്ന് പരിശോധിക്കണം.

 

ഹേമ കമ്മിറ്റി റിപ്പോർട്ടിൽ കേസെടുക്കാവുന്ന പരാതികളുണ്ട്. തെളിവുകളുണ്ടെങ്കില്‍ ക്രിമിനല്‍ നടപടികളുമായി എസ്‌ഐടിക്ക് മുന്നോട്ടുപോകാമെന്നും അന്വേഷണം പൂര്‍ത്തിയാക്കാനായില്ലെങ്കില്‍ കേസുമായി ബന്ധപ്പെട്ട നടപടികള്‍ അവസാനിപ്പിക്കാമെന്നും കോടതി നിർദേശിച്ചു. അതിജീവിതർ തയ്യാറാകല്ലെങ്കിൽ കേസിന്റെ നടപടികൾ എത്രയും വേഗം പൂർത്തീകരിക്കണമെന്നും കോടതി നിർദേശത്തിലുണ്ട്.