ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പരാമർശിച്ച അക്രമികളുടെ പേര് പുറത്തുവിടണം, കുറ്റം തെളിഞ്ഞാൽ വലിപ്പ ചെറുപ്പം ഇല്ലാതെ നടപടി സ്വീകരിക്കുമെന്ന് ഫെഫ്ക
കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ലൈംഗികാതിക്രമ പരാമർശമുള്ള എല്ലാവരുടെയും പേര് പുറത്ത് വിടണമെന്ന് സിനിമാ സാങ്കേതിക പ്രവർത്തകരുടെ സംഘടനയായ ഫെഫ്ക (ഫിലിം എംപ്ലോയീസ് ഫെഡറേഷൻ ഓഫ് കേരള). സംഘടനയിലെ അംഗങ്ങളുടെ അറസ്റ്റുണ്ടായാൽ അച്ചടക്ക നടപടികൾ സ്വീകരിക്കുമെന്നും ഫെഫ്ക വ്യക്തമാക്കി.
പ്രത്യേക അന്വേഷണ സംഘത്തെ സമീപിക്കാനും നിയമനടപടികൾ സ്വീകരിക്കാനും അതിജീവിതരെ സഹായിക്കും. അതിജീവിതകൾക്ക് സഹായം നൽകാൻ സ്ത്രീ അംഗങ്ങളുടെ കോർ കമ്മിറ്റിയെ ചുമതലപ്പെടുത്തും. ഭയാശങ്കകളെ അകറ്റാൻ ക്ലിനിക്കൽ സൈക്കോളജിസ്റ്റിന്റെ സേവനം ലഭ്യമാക്കും.
കുറ്റാരോപിതരായ ഫെഫ്ക അംഗങ്ങളുടെ കാര്യത്തിൽ പ്രധാന കണ്ടെത്തലോ അറസ്റ്റോ ഉണ്ടായാൽ വലിപ്പ ചെറുപ്പമില്ലാതെ അച്ചടക്ക നടപടികൾ സ്വീകരിക്കുമെന്നും ഫെഫ്ക പറയുന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
Third Eye News Live
0