കനത്ത മഴ പെയ്തിട്ടും  ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റിയില്ല ;അട്ടപ്പാടിയിൽ വീട് തകർന്നു വീണ് വൃദ്ധൻ മരിച്ചു

കനത്ത മഴ പെയ്തിട്ടും ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റിയില്ല ;അട്ടപ്പാടിയിൽ വീട് തകർന്നു വീണ് വൃദ്ധൻ മരിച്ചു

സ്വന്തം ലേഖിക

പാലക്കാട്: അട്ടപ്പാടിയിൽ വീട് തകർന്നു വീണ് വൃദ്ധൻ മരിച്ചു. അട്ടപ്പാടി ചിറ്റൂരിന് സമീപം കൊല്ലങ്കാടാണ് സംഭവം. കൊല്ലങ്കാട് സ്വദേശി പെരുമാൾ ലച്ചി( 80 ) ആണ് മരിച്ചത്.വീട് തകർന്ന് നിലം പതിക്കുമ്പോൾ വീട്ടിനുള്ളിലായിരുന്നു പെരുമാൾ ലച്ചി.

സംഭവം കണ്ട് നാട്ടുകാർ ഓടിക്കൂടുകയായിരുന്നു. വീടിന്റെ അവശിഷ്ടങ്ങൾ മാറ്റി ഇയാളെ കണ്ടെത്തിയപ്പോഴേക്കും മരിച്ചിരുന്നു. പിന്നീട് മൃതദേഹവുമായി നാട്ടുകാർക്ക് ആശുപത്രിയിലേയ്ക്ക് നടക്കേണ്ടി വന്നു. കൊല്ലങ്കാട് നിന്നും മാറണട്ടിവരെ രണ്ട് കിലോമീറ്ററോളമാണ് മൃതദേഹവും ചുമന്ന് നാട്ടുകാർ നടന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രദേശത്തേക്ക് വാഹനങ്ങൾ ചെല്ലുംവിധം വഴി ഇല്ലാത്തതിനെ തുടർന്നാണ് മൃതദേഹം തോളിലേറ്റി പ്രദേശവാസികൾക്ക് നടക്കേണ്ടി വന്നത്. മാറണട്ടിയിൽ എത്തി അവിടെ നിന്നും ആംബുലൻസിൽ കയറ്റി മൃതദേഹം അഗളി ആശുപത്രിയിൽ എത്തിച്ചു. കനത്ത മഴ പെയ്തിട്ടും വൃദ്ധനെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റാതിരുന്നത് അധികൃതരുടെ ഭാഗത്തുനിന്നുള്ള വീഴ്ചയാണെന്നും വിമർശനം ഉണ്ട്.