ശബരിമലയിൽ കനത്ത മഴ ; ഭക്തർ അതീവ ശ്രദ്ധ പുലർത്തണമെന്ന് അധികൃതർ
പത്തനംതിട്ട : ശബരിമലയില്‍ കനത്ത മഴ. ഇന്നലെയും ഇന്നുമായി ശബരിമലയില്‍ പെയ്തത് ഈ വർഷം മണ്ഡലകാലം തുടങ്ങിയ ശേഷമുള്ള ഏറ്റവും വലിയ മഴ.
വ്യാഴാഴ്ച രാവിലെ 8.30 മുതല്‍ 24 മണിക്കൂറില്‍ സന്നിധാനത്ത് പെയ്തത് 68 മില്ലിമീറ്റർ മഴയാണ്. ഇത് ഏറ്റവും കൂടിയ മഴയാണ്. ഇതേസമയം നിലയ്ക്കലില്‍ രേഖപ്പെടുത്തിയത് 73 മില്ലിമീറ്റർ മഴയാണ്. വെള്ളിയാഴ്ച രാവിലെ 8.30 നും ഉച്ച 2.30 നും ഇടയില്‍ സന്നിധാനത്ത് 14.6 മില്ലിമീറ്റർ മഴ ലഭിച്ചു. ഇതേസമയം നിലയ്ക്കലില്‍ 1.6 മില്ലിമീറ്ററും പമ്ബയില്‍ 12.6 മില്ലിമീറ്ററും മഴ പെയ്തു.
പത്തനംതിട്ട ജില്ലയില്‍ വ്യാഴാഴ്ച റെഡ് അലർട്ടും വെള്ളിയാഴ്ച ഓറഞ്ച് അലർട്ടുമായിരുന്നു. കനത്ത മഴയെ തുടർന്ന് ശബരിമലയിലേക്കുള്ള കാനനപാതകളില്‍ ഇതുവരെ നിയന്ത്രണങ്ങളൊന്നും ഏർപ്പെടുത്തിയിട്ടില്ലെന്ന് അധികൃതർ അറിയിച്ചു. പാതകളില്‍ വഴുക്കല്‍ കാരണം തെന്നി വീഴാൻ സാധ്യത ഉള്ളതിനാല്‍ ഭക്തർ അതീവ ശ്രദ്ധ പുലർത്തണമെന്നും അധികൃതർ പറഞ്ഞു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
വെള്ളിയാഴ്ച വൈകീട്ട് 3 മണിക്കുള്ള അറിയിപ്പുപ്രകാരം ആറാട്ട് കടവ് വിസിബിയിലെ ഇരുകരയിലെയും ഷട്ടറുകള്‍ പരമാവധി ഉയർത്തി. കൂടാതെ മറ്റ് 5 ഷട്ടറുകള്‍ കൂടി ഉയർത്തി മാറ്റിവെച്ചു. കേരള ജല അതോറിറ്റി വിസിബിയിലെ ഇടതുകരയിലെ ഷട്ടർ 1.20 മീറ്റർ ഉയർത്തുകയും മധ്യഭാഗത്തെ രണ്ട് ഷട്ടറുകള്‍ ഉയർത്തി മാറ്റിവെക്കുകയും ചെയ്തു.