കനത്തമഴ ജില്ലയിൽ പലയിടത്തും മരം വീണ് നാശ നഷ്ടം: ഏറ്റുമാനൂർ കോടതി വളപ്പിൽ മരം വീണു; പാത്താമുട്ടത്തും പനച്ചിക്കാടും കനത്ത നാശം

കനത്തമഴ ജില്ലയിൽ പലയിടത്തും മരം വീണ് നാശ നഷ്ടം: ഏറ്റുമാനൂർ കോടതി വളപ്പിൽ മരം വീണു; പാത്താമുട്ടത്തും പനച്ചിക്കാടും കനത്ത നാശം

സ്വന്തം ലേഖകൻ

കോട്ടയം: കനത്തമഴയെ തുടർന്ന് ജില്ലയിലെ പല സ്ഥലത്തു കനത്ത നാശനഷ്ടം. ഏറ്റുമാനൂരിൽ കോടതി വളപ്പിൽ മരം വാഹനങ്ങൾക്ക് മുകളിൽ വീണതിനെ തുടർന്ന് കനത്ത നാശനഷ്ടമുണ്ടായി. ഇവിടെ നിർത്തിയിട്ടിരുന്ന വാഹനങ്ങൾക്ക് മുകളിലാണ് മരം വീണത്. അപകടാവസ്ഥയിലാണെന്ന് കണ്ടതിനെ തുടർന്ന് വെട്ടിമാറ്റാൻ നിർദേശം നൽകിയിരുന്ന മരമാണ് അപകടത്തിൽപ്പെട്ടത്.

ഈ മരം വെട്ടിമാറ്റുന്നതിനായി ലേലം അടക്കമുള്ള നടപടികൾ ആരംഭിച്ചിരുന്നു. എന്നാൽ, മരം വെട്ടിമാറ്റാൻ കരാർ എടുക്കുന്നതിനായി ആരും എത്തിയിരുന്നില്ല. ഇതേ തുടർന്നാണ് വ്യാഴാഴ്ചയുണ്ടായ കനത്ത മഴയിൽ മരം മറിഞ്ഞു വീണത്.
പാത്താമുട്ടത്ത് കനത്ത മഴയിലും കാറ്റിലും നിരവധി മരങ്ങൾ കടപുഴകി വീണു. പള്ളികുന്നുന്നേൽ പി.ഡി ബിനുവിന്റെ വീട് തകർന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വീടിനുള്ളിൽ കിടന്നുറങ്ങുകയായിരുന്ന ആറുവയസുള്ള കുട്ടിയെയുമായു പുറത്തേയ്ക്ക് ഓടിയതിനാൽ വൻ അപകടം ഒഴിവാകുകയായിരുന്നു. നിമിഷഭവനിൽ മിനിമോൾ, ഐസക്ക് പള്ളിയടി, ദിപു പള്ളിക്കുന്നേ്ൽ എന്നിവരുടെ വീടുകൾ ഭാഗീകമായി നശിച്ചു.

പാലാ – ഈരാറ്റുപേട്ട റോഡിൽ പലയിടത്തും വെള്ളം കയറിയിട്ടുണ്ട്. മുണ്ടക്കയത്തും പാലായിലെ താഴ്ന്ന പ്രദേശങ്ങളിൽ പലയിടത്തും വെള്ളക്കെട്ട് അതിരൂക്ഷമാണ്. ഇതോടെ പല സ്ഥലത്തെയും റോഡ് ഗതാഗതത്തെയും ഇത് സാമരമായി ബാധിച്ചിട്ടുണ്ട്. അഴുതാനദി കരകവിഞ്ഞതിനെ തുടർന്ന് കോരുത്തോട് വില്ലേജ് ഓഫിസിനുള്ളിൽ വെള്ളം കയറി. വില്ലേജ് ഓഫീസർ മുഹമ്മദ് സാലിഹിന്റെ നേതൃത്വത്തിൽ ഫയലുകളും ഫർണിച്ചറുകളും സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി.
പാറമ്പുഴ പെരിങ്ങള്ളൂർ ഗവ.എൽ.പി സ്‌കൂളിനു മുന്നിലേക്ക്‌ വലിയ മരം കടപുഴകി വീണു. സ്‌കൂളിൽ കുട്ടികൾ ഇല്ലാതിരുന്നതിനാൽ വൻ അപകടമാണ് ഒഴിവായത്.