പെരുമഴയിൽ ചത്തത് ഏഴു പശുക്കൾ: 12 കിടാവുകൾ, 19 ആടുകൾ: ജില്ലയിൽ മൃഗസംരക്ഷണ മേഖലയ്ക്ക് 6.83 ലക്ഷം രൂപ നഷ്ടം
സ്വന്തം ലേഖകൻ
കോട്ടയം : ജില്ലയിൽ പ്രകൃതി ക്ഷോഭത്തിൽ മൃഗസംരക്ഷണ മേഖലയിൽ 6.83 ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി ആദ്യഘട്ട വിലയിരുത്തൽ. ഏഴു പശുക്കൾ ചത്തതായാണ് ഇതുവരെയുള്ള വിവരം ഒരു പശുവിന് 60,000 രൂപ വെച്ച് 4.2 ലക്ഷം രൂപയാണ് നഷ്ടം കണക്കാക്കുന്നത്.
12 കിടാരികൾ നഷ്ടമായതിന് 12,000 രൂപയും 19 ആടുകൾ ചത്തതിന് 1.14 ലക്ഷം രൂപയും നഷ്ടം കണക്കാക്കുന്നു. എട്ട് എരുമ കിടാക്കളാണ് മുങ്ങിച്ചത്തത്. ഒന്നിന് 10,000 രൂപ വെച്ച് 80,000 രൂപ നഷ്ടക്കണക്കിൽ ഉൾക്കൊള്ളിച്ചിരിക്കുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
750 കോഴികളും 210 താറാവുകളും ചത്തു. കോഴിയൊന്നിന് നൂറു രൂപയും താറാവിന് 200 രൂപയുമാണ് നഷ്ടം കണക്കാക്കുന്നത്. 10 കാലി തൊഴുത്തുകളും 10 കോഴിക്കൂടുകളും മൂന്ന് ആട്ടിൻ കൂടുകളും മഴക്കെടുതിയിൽ പൂർണ്ണമായും നശിച്ചു.
തൊഴുത്തുകൾക്ക് ആകെ ഒരു ലക്ഷം രൂപ നഷ്ടം കണക്കാക്കുന്നു. അഞ്ച് വലിയ കോഴിക്കൂടിന് 10,000 രൂപ വെച്ചും അഞ്ച് ചെറുതിന് രണ്ടായിരം രൂപ വീതവുമാണ് നഷ്ടം. 20 ചാക്ക് കാലിത്തീറ്റ മഴവെള്ളത്തിൽ ഒലിച്ചു പോയി. 1250 രൂപ വെച്ച് ഇരുപത്തയ്യായിരം രൂപ നഷ്ടം കണക്കാക്കുന്നു.