play-sharp-fill
സംസ്ഥാനത്ത്​ വ്യാഴാഴ്ചയും മഴ തുടരും; 12 ജില്ലകളിൽ യെല്ലോ അലർട്ട്​

സംസ്ഥാനത്ത്​ വ്യാഴാഴ്ചയും മഴ തുടരും; 12 ജില്ലകളിൽ യെല്ലോ അലർട്ട്​

സ്വന്തം ലേഖകൻ

തിരുവനന്തപുരം: സംസ്ഥാനത്ത്​ വ്യാഴാഴ്ചയും മഴ തുടരും. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്​ എന്നീ 12 ജില്ലകളിൽ യെല്ലോ അലർട്ട്​ പ്രഖ്യാപിച്ചു.

15, 16 തീയതികളിൽ തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്​ ജില്ലകളിലും 17ന്​ കോഴിക്കോട്, കണ്ണൂർ ജില്ലകളിലും യെല്ലോ അലർട്ടായിരിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തീരത്ത്​ ഉയർന്ന തിരമാലക്കും കടലാക്രമണത്തിനും സാധ്യതയുണ്ട്​. കർണാടക തീരത്ത് ജൂലൈ 16 വരെ മണിക്കൂറിൽ 65 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.