ശക്തമായ കാറ്റും മോശം കാലാവസ്ഥയും; നാല് ദിവസം കടലില്‍ പോകരുത്;  മത്സ്യബന്ധന തൊഴിലാളികള്‍ക്ക് മുന്നറിയിപ്പ്

ശക്തമായ കാറ്റും മോശം കാലാവസ്ഥയും; നാല് ദിവസം കടലില്‍ പോകരുത്; മത്സ്യബന്ധന തൊഴിലാളികള്‍ക്ക് മുന്നറിയിപ്പ്

സ്വന്തം ലേഖിക

തിരുവനന്തപുരം: മത്സ്യത്തൊഴിലാളികള്‍ക്ക് ജാഗ്രത നിര്‍ദേശവുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്.

നാല് ദിവസം കേരള – കര്‍ണാടക തീരത്തും ലക്ഷദ്വീപ് പ്രദേശത്തും മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

22-06-2023 മുതല്‍ 26-06-2023 വരെയാണ് ജാഗ്രതാ നിര്‍ദ്ദേശം. കേരള – കര്‍ണാടക തീരങ്ങളിലും ലക്ഷദ്വീപ് പ്രദേശത്തും മണിക്കൂറില്‍ 40 മുതല്‍ 45 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പില്‍ പറയുന്നു.

22-06-2023 മുതല്‍ 26-06-2023 വരെ: ഗള്‍ഫ് ഓഫ് മന്നാര്‍, തെക്കൻ തമിഴ്‌നാട് തീരം അതിനോട് ചേര്‍ന്നുള്ള കോമോറിൻ പ്രദേശം എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 45 മുതല്‍ 55 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 65 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ട്.