കനത്ത ചൂടിൽ വലഞ്ഞ് ഉത്തർപ്രദേശ്; 33 തെരെഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ മരിച്ചു, സംഭവത്തിൽ റിപ്പോർട്ട് തേടി, സംഭവത്തിനെ കുറിച്ച് വ്യക്തതയില്ലെന്ന് ചീഫ് ഇലക്ടറൽ ഓഫിസർ
ലഖ്നോ: കനത്ത ചൂടിൽ ഉത്തർപ്രദേശിൽ 33 പോളിങ് ഉദ്യോഗസ്ഥർ മരിച്ചു. യു.പി ചീഫ് ഇലക്ടറൽ ഓഫിസർ നവദീപ് റിൻവയാണ് കണക്കുകൾ പുറത്തുവിട്ടത്. ഉഷ്ണതരംഗത്തിൽ ഒരു വോട്ടർ മരിച്ചതായും റിപ്പോർട്ടുണ്ട്. ശുചീകരണ ജീവനക്കാർ, സുരക്ഷ ജീവനക്കാർ, മറ്റ് പോളിങ് ഉദ്യോഗസ്ഥർ എന്നിവരാണ് മരിച്ചത്.
ഉഷ്ണതരംഗം വർധിച്ചിരിക്കുന്ന സാഹചര്യത്തിൽ മുൻകരതലുകൾ എടുക്കാതിരുന്നതിനെതിരെ ജില്ലാ മജിസ്ട്രേറ്റുമാർ റിപ്പോർട്ട് തേടി. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ മരണത്തിലും മരിച്ചവരുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ടിനെ കുറിച്ചും വ്യക്തമായ റിപ്പോർട്ട് വേണമെന്ന് ജില്ലാ മജിസ്ട്രേറ്റുമാർ അറിയിച്ചു.
തെരഞ്ഞെടുപ്പ് ജീവനക്കാർക്ക് കൃത്യമായ സൗകര്യങ്ങളും ക്രമീകരണങ്ങളും നൽകിയിരുന്നുവെന്നും എന്താണ് സംഭവിച്ചതെന്ന് കൃത്യമായി അറിയില്ലെന്നും ചീഫ് ഇലക്ടറൽ ഓഫിസർ മാധ്യമങ്ങളോട് പറഞ്ഞു. മരിച്ചവരുടെ കുടുംബത്തിന് 15 ലക്ഷം രൂപ നഷ്ടപരിഹാരം നൽകുമെന്ന് ചീഫ് ഇലക്ടറൽ ഓഫിസർ അറിയിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group