play-sharp-fill
വേനൽച്ചൂടിൽ കോട്ടയം കത്തുന്നു ; ചൂട് 40 ഡിഗ്രിയായി; കുടിവെള്ള ക്ഷാമവും രൂക്ഷം ; വൈദ്യുതി ഉപയോഗം ഇരട്ടി

വേനൽച്ചൂടിൽ കോട്ടയം കത്തുന്നു ; ചൂട് 40 ഡിഗ്രിയായി; കുടിവെള്ള ക്ഷാമവും രൂക്ഷം ; വൈദ്യുതി ഉപയോഗം ഇരട്ടി

സ്വന്തം ലേഖകൻ

കോട്ടയം: നഗരത്തിലും പരിസരത്തും അസഹനീയമായ ചൂടിലേയ്‌ക്ക്. വടവാതൂരിലെ ഒട്ടോമാറ്റിക് വെതര്‍ സ്റ്റേഷനില്‍ വ്യാഴാഴച ഉയര്‍ന്ന താപനില 39.5 ഡിഗ്രി സെല്‍ഷ്യസ് കാണിച്ചു.

ഉയര്‍ന്ന തപനില ദീര്‍ഘനേരം നീണ്ടുനിന്നുവെന്നതാണ് ആശങ്കപ്പെടുത്തുന്നത് . ഉച്ചയ്‌ക്കു ശേഷം 12.45, 1.00, 1.15, 2.00 എന്നീ സമയങ്ങളിലാണ് ഉയര്‍ന്ന താപനിലയായ 39.5ഡിഗ്രി രേഖപ്പെടുത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജില്ലയിലെ മറ്റ് ഓട്ടോമാറ്റിക് വെതര്‍ സ്റ്റേഷനുകളിലെല്ലാം പതിവില്‍ നിന്നും വ്യത്യസ്തമായി ഉയര്‍ന്ന താപനില രേഖപ്പെടുത്തി. കുമരകം : 37.6 ഡിഗ്രി സെല്‍ഷ്യസ് , പൂഞ്ഞാര്‍ : 38.6 ഡിഗ്രി സെല്‍ഷ്യസ് എന്നിങ്ങനെയാണ് രേഖപ്പെടുത്തിയത്.

ചൂട് കൂടിയതോടെ ജില്ലയില്‍ പലയിടങ്ങളിലും കുടിവെള്ള ക്ഷാമവും രൂക്ഷമായി. മുഴുവന്‍ സമയവും ഫാനിടേണ്ട സാഹചര്യമായതിനാല്‍ വൈദ്യുതി ഉപയോഗം പല കുടുംബങ്ങള്‍ക്കും കഴിഞ്ഞ മാസങ്ങളിലേക്കാള്‍ ഇരട്ടിയായി .