ഹൃദയത്തിന്റെ ഒരു ഭാഗത്തേക്കുള്ള രക്തപ്രവാഹം തടസ്സപ്പെടുമ്പോള്‍ ഉണ്ടാക്കുന്ന ഹൃദയസ്തംഭനം ഹൃദയാഘാതത്തിന് തുല്യമല്ല; ഹൃദയാഘാതവും ഹൃദയസ്തംഭനവും എങ്ങനെ വേർതിരിച്ച് അറിയാം…? ലക്ഷണങ്ങള്‍ എന്തൊക്കെയെന്ന് അറിയാം
സ്വന്തം ലേഖിക
കൊച്ചി: യുവാക്കളിൽ അടക്കം നിരവധി പേരിൽ കണ്ടുവരുന്ന ഒന്നാണ് പെട്ടെന്നുള്ള ഹൃദയസ്തംഭനം.
ഹൃദയത്തിന്റെ പ്രവര്‍ത്തനം, ശ്വസനം, ബോധം എന്നിവ പെട്ടെന്ന് നഷ്ടപ്പെടുന്നതാണ് പെട്ടെന്നുള്ള ഹൃദയസ്തംഭനം എന്ന് പറയുന്നത്. ഈ അവസ്ഥ സാധാരണയായി നിങ്ങളുടെ ഹൃദയത്തിന്റെ വൈദ്യുത സംവിധാനത്തിലെ ഒരു പ്രശ്നത്തിന്റെ ഫലമാണ്, ഇത് നിങ്ങളുടെ ഹൃദയത്തിന്റെ പമ്പിംഗ് പ്രവര്‍ത്തനത്തെ തടസ്സപ്പെടുത്തുകയും നിങ്ങളുടെ ശരീരത്തിലേക്കുള്ള രക്തയോട്ടം നിര്‍ത്തുകയും ചെയ്യുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഹൃദയത്തിന്റെ ഒരു ഭാഗത്തേക്കുള്ള രക്തപ്രവാഹം തടസ്സപ്പെടുമ്പോള്‍, പെട്ടെന്നുള്ള ഹൃദയസ്തംഭനം ഹൃദയാഘാതത്തിന് തുല്യമല്ല. എന്നിരുന്നാലും, ഹൃദയാഘാതം ചിലപ്പോള്‍ പെട്ടെന്ന് ഹൃദയസ്തംഭനത്തിലേക്ക് നയിക്കുന്ന ഒരു വൈദ്യുത തകരാറിന് കാരണമായേക്കാം.
ആളുകള്‍ പലപ്പോഴും ഹൃദയാഘാതവും ഹൃദയസ്തംഭനവും പരസ്പരം മാറ്റി ഉപയോഗിക്കാറുണ്ട്, എന്നാല്‍ അവ പര്യായങ്ങളല്ല. ഹൃദയത്തിലേക്കുള്ള രക്തപ്രവാഹം തടസ്സപ്പെടുന്നതാണ് ഹൃദയാഘാതം , ഹൃദയത്തിന്റെ പ്രവര്‍ത്തനം തകരാറിലാകുകയും അപ്രതീക്ഷിതമായി സ്‌പന്ദനം നിര്‍ത്തുകയും ചെയ്യുമ്പോഴാണ് പെട്ടെന്നുള്ള ഹൃദയസ്തംഭനം ഉണ്ടാകുന്നത്. ഹൃദയാഘാതം ഒരു “രക്തചംക്രമണ” പ്രശ്നമാണ്, പെട്ടെന്നുള്ള ഹൃദയസ്തംഭനം ഒരു “വൈദ്യുത” പ്രശ്നമാണ്.
ഹൃദയസ്തംഭനം അഥവാ കാര്‍ഡിയാക് അറസ്റ്റ് എന്താണെന്ന് മിക്കവര്‍ക്കും അറിയുമായിരിക്കും. ഹൃദയത്തിന്‍റെ പ്രവര്‍ത്തനം നിലയ്ക്കുന്ന അവസ്ഥയാണ് ഹൃദയസ്തംഭനത്തില്‍ സംഭവിക്കുന്നത്. അതുതന്നെ ‘സഡണ്‍ കാര്‍ഡിയാക് അറസ്റ്റ്’- പെട്ടെന്നുണ്ടാകുന്ന ഹൃദയസ്തംഭനമാകുമ്പോള്‍ അത് കൂടുതല്‍ സങ്കീര്‍ണമാകുന്നു.
ലോകത്ത് തന്നെ ഏറ്റവുമധികം പേര്‍ ദിനംപ്രതി മരിക്കുന്നതിന് പിന്നിലുള്ള വലിയൊരു കാരണമാണ് ‘സഡണ്‍ കാര്‍ഡിയാക് അറസ്റ്റ്’. ആകെ ഹൃദ്രോഗങ്ങള്‍ മൂലം മരിക്കുന്നവരിൽ 50 ശതമാനം പേരും ‘സഡണ്‍ കാര്‍ഡിയാക് അറസ്റ്റ്’ മൂലം മരിക്കുന്നവരാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
എന്തുകൊണ്ട് ‘സഡണ്‍ കാര്‍ഡിയാക് അറസ്റ്റ്’?
മിക്ക കേസുകളിലും ഹൃദയത്തിന്‍റെ ഇലക്‌ട്രിക്കല്‍ സിസ്റ്റത്തിലുണ്ടാകുന്ന പ്രശ്നത്തെ തുടര്‍ന്ന് സ്പന്ദനങ്ങളില്‍ വരുന്ന വ്യതിയാനമാണ് പിന്നീട് സഡണ്‍ കാര്‍ഡിയാക് അറസ്റ്റിലേക്ക് നയിക്കുന്നത്. ‘അരിത്മിയ’ എന്നാണിതിനെ വിശേഷിപ്പിക്കുന്നത്. ഇതിന് പുറമെ കൊറോണറി ഹാര്‍ട്ട് ഡിസീസ്, എന്‍ലാര്‍ജ്ഡ് ഹാര്‍ട്ട് എന്നിങ്ങനെയുള്ള ഹൃദ്രോഗങ്ങളുള്ളവരിലും സഡണ്‍ കാര്‍ഡിയാക് അറസ്റ്റ് സാധ്യത കൂടുന്നു.
ലക്ഷണങ്ങള്‍.
‘സഡണ്‍ കാര്‍ഡിയാക് അറസ്റ്റി’ലും ചില ലക്ഷണങ്ങള്‍ കാണാം. ഇതും വളരെ പെട്ടെന്നായിരിക്കും പ്രകടമാവുക.
പള്‍സ് നഷ്ടമാവുക.
ബോധം നഷ്ടമാവുക.
നെഞ്ചില്‍ അസ്വസ്ഥത.
തളര്‍ച്ചയും തലകറക്കവും.
ശ്വാസം കിട്ടാതാവുക.
നെഞ്ചിടിപ്പ് കൂടുക.
പെട്ടെന്ന് കുഴഞ്ഞുവീഴുക.
സംസാരിക്കാന്‍ കഴിയാതെ ബുദ്ധിമുട്ടുക.
കുഴഞ്ഞുവീണ് മരിച്ചു എന്ന് പറയുന്നത് കേട്ടിട്ടില്ലേ? മിക്ക കേസുകളിലും ഇത് സഡണ്‍ കാര്‍ഡിയാക് അറസ്റ്റ് തന്നെയായിരിക്കും. ഇത് സംഭവിക്കുന്നതിന് അല്‍പനേരം മുൻപായിത്തന്നെ, ചിലപ്പോള്‍ മണിക്കൂറുകള്‍ക്ക് മുൻപ് തന്നെ ശരീരം ചില സൂചനകള്‍ നല്‍കിയിരുന്നിരിക്കും. എന്നാല്‍ അധികപേരും ഇത് ശ്രദ്ധിക്കാതിരിക്കുകയോ, പരിഗണിക്കാതിരിക്കുകയോ ചെയ്യുന്നത് മൂലം അപകടമുണ്ടാകാം.
കാര്‍ഡിയാക് അറസ്റ്റുണ്ടായാല്‍ പ്രാഥമികമായി സിപിആര്‍ നല്‍കുകയാണ് രോഗിയെ തിരിച്ചെടുക്കാനുള്ള ഏകമാര്‍ഗം. ഇത് അറിയാവുന്നവര്‍ തന്നെ ചെയ്യണം. പ്രാഥമിക ചികിത്സ വൈകും തോറും മരണസാധ്യത കൂടുന്നു. പ്രാഥമിക ചികിത്സ നല്‍കിക്കഴിഞ്ഞാല്‍ ഉടന്‍ തന്നെ രോഗിയെ ആശുപത്രിയിലെത്തിക്കുകയും വേണം.