play-sharp-fill
ഹെല്‍ത്തി റാഗി സ്മൂത്തി കുടിച്ചു നോക്കൂ ക്ഷീണം  വേഗത്തിൽ മാറും

ഹെല്‍ത്തി റാഗി സ്മൂത്തി കുടിച്ചു നോക്കൂ ക്ഷീണം വേഗത്തിൽ മാറും

തിരക്കു പിടിച്ച ദിവസങ്ങളില്‍ ശരീരത്തിന് ക്ഷീണം അനുഭവപ്പെടാറുണ്ടോ?. വിശ്രമത്തോടൊപ്പം പോഷകങ്ങളും ഈ സമയത്ത് ആവശ്യമാണ്.

അതിന് ഏറ്റവും ഉചിതം റാഗിയാണ്. ധാരാളം ഇരുമ്ബ്, കാല്‍സ്യം, പ്രോട്ടീൻ , വിറ്റാമിനുകളൊക്കെ അടങ്ങിയിരിക്കുന്നതിനാല്‍ ശരീരത്തിൻ്റെ മൊത്തത്തിലുള്ള പ്രവർത്തനത്തെ തന്നെ ഇത് സ്വാധീനിക്കും. ബിൻസീസ് കിച്ചണ്‍ എന്ന ഇൻസ്റ്റഗ്രാം പേജ് പരിചയപ്പെടുത്തി തരുന്ന റാഗി സ്മൂത്തി പരീക്ഷിച്ചു നോക്കൂ. വളറെ കുറച്ച്‌ ചേരുവകള്‍ കൊണ്ട് മിനിറ്റുകള്‍ക്കുള്ളില്‍ ഇത് റെഡിയാക്കാം.

ചേരുവകള്‍

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

റാഗിപ്പൊടി- 2 ടേബിള്‍സ്പൂണ്‍

വെള്ളം- 3/4 കപ്പ്

പഴം- 1

ഈന്തപ്പഴം- 2 എണ്ണം

പാല്‍- 1/2 കപ്പ്

ചിയാ വിത്ത്- 1 ടേബിള്‍സ്പൂണ്‍

തയ്യാറാക്കുന്ന വിധം

രണ്ട് ടേബിള്‍സ്പൂണ്‍ വറുത്ത റാഗിപ്പൊടിയിലേയ്ക്ക് കാല്‍ കപ്പ് വെള്ളം ഒഴിച്ചിളക്കുക.

ഒരു പാൻ അടുപ്പില്‍ വെച്ച്‌ അര കപ്പ് വെള്ളം വെച്ച്‌ ചൂടാക്കുക.

അത് തിളച്ചു വരുമ്ബോള്‍ റാഗി കലക്കി വെച്ചിരിക്കുന്നത് ചേർത്ത് കുറുക്കിയെടുക്കുക.

കുറുകി വന്ന റാഗി തണുക്കാൻ മാറ്റി വെയ്ക്കുക.

രണ്ട് ഈന്തപ്പഴം, നന്നായി പഴുത്ത ഒരു വാഴപ്പഴം എന്നിവ ചൂട് മാറിയ റാഗിയിലേയ്ക്കു ചേർക്കുക.

അര കപ്പ് പാല്‍, ഒരു ടേബിള്‍സ്പൂണ്‍ വെള്ളത്തില്‍ കുതിർത്ത ചിയാവിത്ത് എന്നിവ ചേർത്ത് അരച്ചെടുക്കുക. ഹെല്‍ത്തി റാഗി സ്മൂത്തി റെഡി.