play-sharp-fill
കണ്ണുകൾ മനോഹരമാക്കാൻ റോസ് വാട്ടർ ധാരാളം ! ഇതാണ് ഗുണങ്ങൾ

കണ്ണുകൾ മനോഹരമാക്കാൻ റോസ് വാട്ടർ ധാരാളം ! ഇതാണ് ഗുണങ്ങൾ

റോസാപുഷ്പങ്ങളില്‍ നിന്നും നിർമിക്കുന്ന റോസ്‌വാട്ടർ സൗന്ദര്യ സംരക്ഷണവുമായി ബന്ധപ്പെട്ടു നിരവധി ഗുണങ്ങളുള്ള ഒന്നാണ്.

നൂറ്റാണ്ടുകള്‍ക്ക് മുമ്ബ് ഒരു പേർഷ്യൻ ശാസ്ത്രജ്ഞനാണ് റോസ് വാട്ടർ കണ്ടുപിടിച്ചത്. റോസ്‌വാട്ടർ ചർമ്മത്തെ മിനുസപ്പെടുത്തകുകയും കണ്ണുകള്‍ക്ക് ഊഷ്മളത നല്‍കുകയും ചെയ്യുന്നു. റോസ്‌വാട്ടർ ഒരു ഓർഗാനിക് ക്ലെൻസർ എന്ന നിലയ്ക്കും ഉപയോഗിക്കുന്നു. മലിനീകരണവും പൊടിയും മൂലമുണ്ടാകുന്ന കണ്ണുകളുടെ അസ്വസ്ഥത കുറയ്ക്കുന്നതിനു ഇതിൻ്റെ ആൻ്റിസെപ്റ്റിക്, ആൻറി ബാക്ടീരിയല്‍ ഗുണങ്ങള്‍ ഫലപ്രദമാണ്.എന്നാല്‍ കണ്ണുകളുടെ സംരക്ഷണത്തിനായി വൈദ്യവിധിപ്രകാരം നിർമിച്ച ഗുണനിലവാരമുള്ള റോസ്‌വാട്ടർ മാത്രം ഉപയോഗിക്കുക.

കണ്ണുകളുടെ സംരക്ഷണത്തില്‍ റോസ് വാട്ടറിൻ്റെ ഗുണങ്ങള്‍

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മലബന്ധം, തൊണ്ടയിലെ അണുബാധ എന്നിവ ഭേദമാക്കാൻ റോസ് വാട്ടർ പരമ്ബരാഗത വൈദ്യന്മാർ ഉപയോഗിച്ചിരുന്നു. റോസ്‌വാട്ടറിന്റെ ഇത്തരം വൈദ്യഗുണങ്ങള്‍ മനസിലാക്കിയായാണ് കണ്ണുകളുടെ സംരക്ഷണത്തിന് ഇത് എത്രമാത്രം ഫലപ്രദമാണ് എന്ന കാര്യത്തില്‍ പഠനം നടന്നത്. തുടർന്ന്, ആൻറി-ഇൻഫ്ലമേറ്ററി, ആൻ്റി ഹിസ്റ്റമിൻ ഗുണങ്ങളുണ്ടെന്നും ഗവേഷകർ കണ്ടെത്തി. ഒരു ഹെർബല്‍ ഐ ഡ്രോപ്പ് എന്ന നിലയില്‍ ഉപയോഗിക്കാൻ കഴിയുന്ന വൈദ്യശാത്രവിധി പ്രകാരം നിർമിച്ച റോസ്‌വാട്ടർ കണ്ണുകളിലെ വീക്കം, ഡീജനറേറ്റീവ്, അണുബാധകള്‍, മറ്റ് നിരവധി നേത്രരോഗങ്ങള്‍ എന്നിവയ്ക്കെതിരെ ഫലപ്രദമാണെന്ന് കണ്ടെത്തി.

കണ്ണിനു ചുറ്റുമുള്ള കറുപ്പ് നിറം മാറ്റുന്നു

ഉറക്കക്കുറവ് , സമ്മർദ്ദം എന്നിവമൂലം കണ്ണിനു ചുറ്റുമുണ്ടാകുന്ന കറുത്ത നിറം മാറ്റാൻ റോസ്‌വാട്ടർ ഫലപ്രദമാണ്.ഒരു ബൗള്‍ എടുത്ത്, അതേ അളവില്‍ 3 ടേബിള്‍സ്പൂണ്‍ തണുത്ത പാലും പനിനീരും ചേർക്കുക. പിന്നീട് ഈ മിശ്രിതത്തിലേക്ക് കോട്ടണ്‍ ബോള്‍ മുക്കി കണ്ണിനു ചുറ്റും 30 മിനുട്ട് വയ്ക്കുക. സാവധാനം കണ്ണിനു ചുറ്റുമുള്ള ഇരുണ്ട നിറം മാറുന്നത് കാണാം.

ഒരു ഐ വാഷ് ആയി ഉപയോഗിക്കാം

നീണ്ട യാത്രയ്‌ക്ക് ശേഷം, അല്ലെങ്കില്‍ ഡെസ്‌ക്‌ടോപ്പില്‍ ദീർഘനേരം ജോലി ചെയ്‌തതിന് ശേഷം, കണ്ണുകളില്‍ സമ്മർദ്ദവും ക്ഷീണവും അനുഭവപ്പെടുകയാണെങ്കില്‍ ഉന്മേഷം തിരികെ ലഭിക്കുവാൻ വെള്ളം എടുത്ത് അതില്‍ കുറച്ച്‌ റോസ്‌വാട്ടർ ചേർത്ത് കണ്ണും മുഖവും കഴുകാം. ഇത് ചെയ്യുന്നത് കണ്ണിൻ്റെയും ചർമ്മത്തിൻ്റെയും സമ്മർദ്ദം ഇല്ലാതാക്കുന്നു.

പൊടി പടലങ്ങള്‍ നീക്കം ചെയ്യുന്നു

യാത്രകളില്‍ നിന്നും മറ്റുമായി മുഖത്തും കണ്ണിലും ധാരാളം പൊടിപടലങ്ങള്‍ അടിഞ്ഞു കൂടുന്നു. സാധാരണ വെള്ളം ഉപയോഗിച്ച്‌ കണ്ണിലെ പൊടി പൂർണമായും നീക്കം ചെയ്യുന്നത് ബുദ്ധിമുട്ടാണ്. ഉറങ്ങുന്നതിന് മുമ്ബ് കണ്ണുകളില്‍ റോസ് വാട്ടർ ഇട്ട് പൊടി നീക്കം ചെയ്യാൻ ചെറുതായി തിരുമ്മുക.ശേഷം മുഖം സാധാരണ വെള്ളത്തില്‍ കഴുകുക.കണ്ണുകളിലെ പുകച്ചില്‍, എരിച്ചില്‍ , ചൊറിച്ചില്‍ എന്നിവയ്ക്കും റോസ്‌വാട്ടർ ശമനം നല്‍കുന്നു. കടകളില്‍ ലഭിക്കുന്ന സാധാരണ റോസ്‌വാട്ടർ അല്ല കണ്ണുകളില്‍ പ്രയോഗിക്കേണ്ടത് എന്ന് പ്രത്യേകം ഓർക്കുക.

കണ്ണിന് തിളക്കം നല്‍കുന്നു

കണ്ണിന് തിളക്കം നല്‍കാനും റോസ് വാട്ടർ ഉപയോഗിക്കാം. എല്ലാ ദിവസവും കണ്ണിനു ചുറ്റും റോസ്‌വാട്ടർ പുരട്ടി പത്ത് മിനുട്ട് നേരം വയ്ക്കുക എന്നതാണ് ഇതിനായി ചെയ്യേണ്ടത്. കണ്ണുകളെ മോയ്സ്ചറൈസ് ചെയ്യാനും റോസ്‌വാട്ടർ ഗുണകരമാണ്. അതിനായി ഒരു പാത്രത്തില്‍ അര ടീസ്പൂണ്‍ ബദാം ഓയില്‍ റോസ് വാട്ടർ എന്നിവ കലർത്തി മിശ്രിതമാക്കുക. ഈ മിശ്രിതം കോട്ടണ്‍ മുക്കി 20-30 മിനിറ്റ് കണ്ണുകളില്‍ വയ്ക്കുക. ശേഷം മുഖം കഴുകി കണ്ണുകള്‍ മസ്സാജ് ചെയ്യുക.

കണ്ണുകള്‍ വിശ്രമം നല്‍കാൻ

കണ്ണുകള്‍ക്ക് വിശ്രമം നല്‍കാൻ റോസ്‌വാട്ടർ മികച്ചതാണ്. ഇതിനായി കണ്ണുകളില്‍ റോസ്‌വാട്ടർ ഒഴിച്ച്‌ 2-3 മിനിറ്റ് കണ്ണടച്ചിരിക്കുക. കണ്ണിനു മുകളിലായി ഈ സമയം രണ്ട് കുക്കുമ്ബർ കഷണങ്ങള്‍ വയ്ക്കുന്നത് കൂടുതല്‍ ഗുണം ചെയ്യും.