![വളരെയധികം പ്രാധാന്യം കൊടുക്കേണ്ട ഒന്നാണ് അസ്ഥികളുടെ ആരോഗ്യം, അസ്ഥികൾക്ക് ബലക്ഷയം കുറയുമ്പോൾ കാണുന്ന അഞ്ച് പ്രാരംഭ ലക്ഷണങ്ങൾ വളരെയധികം പ്രാധാന്യം കൊടുക്കേണ്ട ഒന്നാണ് അസ്ഥികളുടെ ആരോഗ്യം, അസ്ഥികൾക്ക് ബലക്ഷയം കുറയുമ്പോൾ കാണുന്ന അഞ്ച് പ്രാരംഭ ലക്ഷണങ്ങൾ](https://i0.wp.com/thirdeyenewslive.com/storage/2024/08/eiXIZO447385.jpg?fit=1055%2C1407&ssl=1)
വളരെയധികം പ്രാധാന്യം കൊടുക്കേണ്ട ഒന്നാണ് അസ്ഥികളുടെ ആരോഗ്യം, അസ്ഥികൾക്ക് ബലക്ഷയം കുറയുമ്പോൾ കാണുന്ന അഞ്ച് പ്രാരംഭ ലക്ഷണങ്ങൾ
വളരെയധികം പ്രാധാന്യം കൊടുക്കേണ്ട ഒന്നാണ് അസ്ഥികളുടെ ആരോഗ്യം. അസ്ഥികളുടെ ആരോഗ്യം വഷളാകുന്നത് മൊത്തത്തിലുള്ള ആരോഗ്യത്തെ ബാധിക്കാം.
ശരിയായ രീതിയിലുള്ള ആഹാരക്രമവും വ്യായാമവും ചെയ്യുന്നതിലൂടെ അസ്ഥികളുടെ ആരോഗ്യം മെച്ചപ്പെടുത്താനാകും.
അസ്ഥികളുടെ ആരോഗ്യത്തിന് ഏറ്റവും അത്യാവശ്യം കാല്‍സ്യം തന്നെയാണ്. കാല്‍സ്യത്തിന് പുറമേ ഫോസ്ഫറസ്, വിറ്റാമിൻ കെ എന്നിവയും എല്ലുകളെ ബലമുള്ളതാക്കുന്തിന് പ്രധാനമാണ്. അസ്ഥികളുടെ ആരോഗ്യം കുറയുന്നതിൻ്റെ പ്രാരംഭ ലക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന് ഗുരുഗ്രാമിലെ സികെ ബിർള ഹോസ്പിറ്റലിലെ ഓർത്തോപീഡിക്‌സ് & ജോയിൻ്റ് റീപ്ലേസ്‌മെൻ്റ് ലീഡ് കണ്‍സള്‍ട്ടൻ്റ് ഡോ ദേബാശിഷ് ചന്ദ പറയുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
![](https://i0.wp.com/thirdeyenewslive.com/storage/2021/06/oxy2025-jan.jpeg?fit=2560%2C1452&ssl=1)
അസ്ഥികളുടെ ആരോഗ്യം കുറയുന്നതിൻ്റെ പ്രാരംഭ ലക്ഷണങ്ങള്‍
ഒന്ന്
നേരിയ സമ്മർദത്തില്‍ നിന്നുള്ള ഒടിവുകളോ പൊട്ടലുകളോ അസ്ഥികളുടെ ആരോഗ്യം മോശമാകുന്നതിൻ്റെ പ്രാരംഭ ലക്ഷണങ്ങളിലൊന്നാണ്. ഓസ്റ്റിയോപൊറോസിസ് പോലുള്ള രോഗങ്ങള്‍ ബാധിച്ചാല്‍ എല്ലുകളെ വളരെ പെട്ടെന്ന് പൊട്ടുന്നതിന് കാരണമാകും.
രണ്ട്
വിട്ടുമാറാത്ത സന്ധിവേദനയാണ് മറ്റൊരു ലക്ഷണം. നട്ടെല്ല്, ഇടുപ്പ് എന്നിവിടങ്ങളില്‍ പതിവായി സന്ധിവേദന അനുഭവപ്പെടുന്നത് അസ്ഥികളുടെ ബലം കുറയുന്നതിന്റെ പ്രാരംഭ ലക്ഷണമാണ് . ദുർബലമായ അസ്ഥികള്‍ സന്ധികളില്‍ പിരിമുറുക്കവും വീക്കവും ഉണ്ടാക്കും. ഇത് അസ്വസ്ഥത ഉണ്ടാക്കും.
മൂന്ന്
പാദങ്ങളിലെ പേശികള്‍ ദുർബലമാകാൻ തുടങ്ങുമ്ബോള്‍ ഏറെ നേരം നില്‍ക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെടുകയും അസ്ഥികള്‍ എളുപ്പത്തില്‍ പൊട്ടുകയും ചെയ്യും. ഇതും അസ്ഥികള്‍ ദുർബലമാകുന്നതിന്റെ മറ്റൊരു ലക്ഷണമാണ്.
നാല്
അസ്ഥികള്‍ ദുർബലമാകുമ്ബോള്‍ കാണുന്ന മറ്റൊരു ലക്ഷണമാണ് നടുവേദന. ചെറിയ ജോലി ചെയ്താലും അരക്കെട്ട് ഭാഗത്ത് കഠിനമായ വേദന അനുഭവപ്പെടുന്നു. ഇത് ദുർബലമായ അസ്ഥികളുടെ ലക്ഷണമാണ്.