കൂൺ കഴിക്കുന്നത് ശീലമാക്കാം; ഇത്രയേറെയാണ് ആരോഗ്യഗുണങ്ങൾ
നിരവധി ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയതാണ് കൂണ്‍. ഡയറ്റില്‍ കൂണ്‍ ഉള്‍പ്പെടുത്തുന്നത് കൊണ്ട് നിരവധി ഗുണങ്ങളുണ്ട്.
വിറ്റാമിൻ ഡിയുടെ അഭാവമുള്ളവർക്കും കൂണ്‍ കഴിക്കുന്നത് വളരെ ഗുണം ചെയ്യും. പ്രോട്ടീൻ, അമിനോ ആസിഡുകള്‍, വിറ്റാമിൻ ഡി,ബി2, ബി3 എന്നിവയും കൂണില്‍ അടങ്ങിയിട്ടുണ്ട്.
കൂണിന്റെ ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് അറിഞ്ഞിരിക്കാം.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ധാരാളം ആന്റി ഓക്സിഡന്റുകള്‍ അടങ്ങിയ കൂണ്‍ പ്രതിരോധശേഷി കൂട്ടാനും വളരെ നല്ലതാണ്. ചീത്ത കൊളസ്ട്രോള്‍ കുറയ്ക്കാനും കൂണിന് കഴിവുണ്ട്. കൂടാതെ ഇതില്‍ സോഡിയത്തിന്റെ അളവ് കുറവാണ്. പൊട്ടാസ്യം സമ്ബന്നമായ കൂണ് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ഉയർന്ന രക്തസമ്മർദ്ദം നിയന്ത്രിക്കാനും സഹായിക്കും.
കൂണിലുള്ള നാരുകള്‍, പൊട്ടാസ്യം, വിറ്റാമിനുകള്‍ എന്നിവ ഹൃദയത്തിന്റെ ആരോഗ്യത്തിനും നല്ലതാണ്.നാരുകള്‍ സമ്ബന്നമായ കൂണ്‍ പ്രമേഹ രോഗികള്‍ക്കും ഡയറ്റില്‍ ഉള്‍പ്പെടുത്താം. നാരുകളും പ്രീബയോട്ടിക് ഗുണങ്ങളും അടങ്ങിയ കൂണ്‍ കഴിക്കുന്നത് കുടലിന്റെ ആരോഗ്യത്തിനും നല്ലതാണ്.
കാത്സ്യം ധാരാളം അടങ്ങിയ കൂണ്‍ കഴിക്കുന്നതും എല്ലുകളുടെ ആരോഗ്യം മെച്ചപ്പെടുത്തും. ബീറ്റാ കരോട്ടിൻ, വിറ്റാമിൻ എ തുടങ്ങിയവ അടങ്ങിയ മഷ്റൂം കാഴ്ചശക്തി കൂട്ടാനും നല്ലതാണ്.ശരീരഭാരം കുറയ്ക്കാനും കൂണ്‍ കഴിക്കുന്നത് നല്ലതാണ്.