play-sharp-fill
സവാള നീര് ഇങ്ങനെ ഉപയോഗിച്ച് നോക്കൂ, മുടികൊഴിച്ചിലും താരനും എളുപ്പം അകറ്റാം

സവാള നീര് ഇങ്ങനെ ഉപയോഗിച്ച് നോക്കൂ, മുടികൊഴിച്ചിലും താരനും എളുപ്പം അകറ്റാം

മുടിയുടെ ആരോഗ്യത്തിന് പണ്ട് മുതല്‍ക്കേ നാം ഉപയോഗിച്ച്‌ വരുന്ന പ്രതിവിധിയാണ് സവാള നീര്. മുടികൊഴിച്ചില്‍ അകറ്റുക മാത്രമല്ല മുടി നല്ലപോലെ വളരുന്നതിനും സവാള സഹായിക്കുന്നു.

സവാളയില്‍ അടങ്ങിയിട്ടുള്ള ആന്റിഓകിസിഡന്റുകള്‍ മുടിയുടെ വളർച്ചയ്ക്ക് വളരെയധികം സഹായിക്കുന്നു.

സവാളയിലെ സള്‍ഫർ മുടി വളരുന്നതിന് വളരെയധികം സഹായിക്കുകയും ചെയ്യുന്നു. മുടി പൊട്ടിപോകുന്നത് തടയാനും അകാലനര ഇല്ലാതാക്കാനും താരൻ വരാതിരിക്കാനും ഇത് സഹായിക്കുന്നു. മുടികൊഴിച്ചില്‍ അകറ്റാൻ‌ സവാള നീര് ഉപയോഗിക്കേണ്ട വിധം…

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഒന്ന്

സവാള നിരില്‍ കുറച്ച്‌ വെളിച്ചെണ്ണ ചേർത്ത് നന്നായി മിക്‌സ് ചെയ്യുക. ഇത് തലയില്‍ തേച്ച്‌ പിടിപ്പിച്ച്‌ നന്നായി മസാജ് ചെയ്ത് കൊടുക്കുക. 15 മിനുട്ടിന് ശേഷം കഴുകി കളയുക.

രണ്ട്

രണ്ട് ടീസ്പൂണ്‍ സവാള നീരിലേക്ക് രണ്ട് ടീസ്പൂണ്‍ ഒലീവ് ഓയില്‍ ചേർക്കുക. ശേഷം നന്നായി യോജിപ്പിക്കുക. ശേഷം ഈ പാക്ക് തലയില്‍ പുരട്ടി മസാജ് ചെയ്യുക. 15 മിനുട്ട് കഴിഞ്ഞ് തണുത്ത വെള്ളത്തില്‍ മുടി കഴുകുക.

മൂന്ന്

രണ്ട് ടീസ്പൂണ്‍ സവാള നീരിലേക്ക് രണ്ട് ടീസ്പൂണ്‍ കറ്റാർവാഴ ജെല്ലും യോജിപ്പിച്ച്‌ തലയില്‍ പുരട്ടുക. 15 മിനുട്ട് നേരം ഈ പാക്ക് ഇട്ടേക്കുക. ഉണങ്ങി കഴിഞ്ഞാല്‍ കഴുകി കളയുക.

നാല്

ഒരു ടീസ്പൂണ്‍ സവാള നീരും അല്‍പം തെെരും യോജിപ്പിച്ച്‌ 10 മിനുട്ട് നേരം സെറ്റാകാന് മാറ്റിവയ്ക്കുക. ശേഷം ഈ പാക്ക് തലയില്‍ പുരട്ടുക. നന്നായി ഉണങ്ങി കഴിഞ്ഞാല്‍ ഷാംപൂ ഉപയോഗിച്ച്‌ തല കഴുകുക. തൈരിലെ ലാക്റ്റിക് ആസിഡ് തലയോട്ടി വൃത്തിയാക്കാനും മുടി വളർച്ച വേഗത്തില്‍ സഹായിക്കുന്നു.