play-sharp-fill
കേശ സംരക്ഷണത്തിന് പരമ്പരാഗതമായി ഉപയോഗിക്കുന്ന രീതിയാണ് എണ്ണ തേച്ച് കുളി, നമ്മുടെ മുത്തശ്ശിമാരും അമ്മമാരും കാച്ചിയ എണ്ണ മുടിയില്‍ തേച്ചുപിടിപ്പിച്ചു തരാറില്ലേ.., എന്നാൽ ദിവസവും തലയിൽ എണ്ണ പുരട്ടുന്നത് നല്ലതാണോ? അറിയാം…

കേശ സംരക്ഷണത്തിന് പരമ്പരാഗതമായി ഉപയോഗിക്കുന്ന രീതിയാണ് എണ്ണ തേച്ച് കുളി, നമ്മുടെ മുത്തശ്ശിമാരും അമ്മമാരും കാച്ചിയ എണ്ണ മുടിയില്‍ തേച്ചുപിടിപ്പിച്ചു തരാറില്ലേ.., എന്നാൽ ദിവസവും തലയിൽ എണ്ണ പുരട്ടുന്നത് നല്ലതാണോ? അറിയാം…

കേശ സംരക്ഷണത്തിന് പരമ്പരാഗതമായി  ഉപയോഗിച്ചുവരുന്ന ഒന്നാണ് എണ്ണ തേച്ച്‌ കുളിക്കുക എന്നു പറയുന്നത്. നമ്മുടെ മുത്തശ്ശിമാരും അമ്മമാരും കാച്ചിയ എണ്ണ മുടിയില്‍ തേച്ചുപിടിപ്പിച്ചു തരാറില്ലേ..

നമ്മുടെ മുടി ആരോഗ്യത്തോടുകൂടി ഇരുന്നതിന് കാരണവും ഇതുതന്നെയാണ്. എന്നാല്‍ എല്ലാ ദിവസവും തലയില്‍ എണ്ണ പുരട്ടുന്നത് നല്ലതാണോ ? ഇത് പൂർണമായും കഴുകി കളഞ്ഞില്ലെങ്കില്‍ മുടിക്ക് ഒരുപാട് ദോഷം ചെയ്യും. ഇത്തരം കാര്യങ്ങള്‍ കൊണ്ടുതന്നെ താരന്‍ പോലുള്ള പ്രശ്‌നങ്ങളും ധാരാളമാണ്. എണ്ണ തലയില്‍ ഇരുന്നാലും താരന്‍ പോലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാകാം.

എന്നു കരുതി മുടിയില്‍ എണ്ണ തേയ്ക്കരുതെന്നല്ല, മുടിയുടെ തരമറിഞ്ഞ് തലയില്‍ എണ്ണ പുരട്ടണം എന്നത് പ്രധാനമാണ്. ദിവസവും യാത്ര ചെയ്യുന്നവരും പുറത്ത് പോകുന്നവരുമെല്ലാമാണെങ്കില്‍ ആഴ്ചയില്‍ രണ്ടോ മൂന്നോ ദിവസം മാത്രം എണ്ണ തേയ്ക്കുക. എണ്ണ പുരട്ടുന്നത് തലയോട്ടിയില്‍ ആണോ മുടിയില്‍ ആണോ എന്ന് സംശയമുള്ളവരുമുണ്ട്. ചിലരുടെ തലയോട് വളരെ വരണ്ടതാകും, ചുരണ്ടിയാല്‍ ചെറിയ പൊടി പോലെ വരും. ചിലര്‍ക്ക് താരന്‍ പോലെ കുഴഞ്ഞ് കയ്യില്‍ വരുന്നവരുമുണ്ട്. രണ്ട് കൂട്ടരും ഉപയോഗിയ്‌ക്കേണ്ട എണ്ണയും വ്യത്യാസമാണ്. രണ്ടാമത്തെ തരമെങ്കില്‍ അധികം കട്ടിയില്ലാത്ത തരം എണ്ണ ഉപയോഗിയ്ക്കുക. ഇത് നാം വാങ്ങുന്നതാണെങ്കിലും വീട്ടില്‍ ഉണ്ടാക്കുന്നതെങ്കിലും. ആദ്യത്തേത് അല്‍പം കട്ടിയുള്ളതാണെങ്കിലും കുഴപ്പമില്ല. ഇതുപോലെ തലയില്‍ എണ്ണ തേച്ചാല്‍ ഇത് കഴുകിക്കളയുക. ഇതല്ലാതെ എണ്ണ പുരട്ടി കഴുകാതെയിരിയ്ക്കരുത്. നാച്വറല്‍ വഴികളിലൂടെ എണ്ണ കളയുന്നതാണ് നല്ലത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചെമ്ബരത്തി

ചെമ്ബരത്തി താളി, ഉലുവാ, പയര്‍ പൊടി എന്നിവയെല്ലാം ഉപയോഗിയ്ക്കാം. എണ്ണ തേയ്ക്കുന്നത് കൊണ്ടല്ല, മുടി വളരുന്നത്. ഇത് തേച്ച്‌ നാം മസാജ് ചെയ്യുമ്ബോള്‍ അവിടുത്തെ രക്തപ്രവാഹം വര്‍ദ്ധിയ്ക്കും. ഇത് മുടി വളരാന്‍ സഹായിക്കും. ഇതുപോലെ പണ്ടുകാലത്ത് ഔഷധസസ്യങ്ങള്‍ ചേര്‍ത്ത് തിളപ്പിച്ച എണ്ണയെങ്കില്‍ ഇവ ഏറെക്കാലം കേടാകാതിരിയ്ക്കും. ഈ സസ്യങ്ങള്‍ കേടാകാതിരിയ്ക്കുന്നതാണ് ഒരു ഗുണം. ഇന്നത്തെ കാലത്ത് കൃത്രിമ ചേരുവകള്‍ ചേര്‍ക്കുന്നതിനാല്‍ മാര്‍ക്കറ്റില്‍ നിന്നും ഇത്തരം പേരില്‍ ലഭിയ്ക്കുന്ന പല എണ്ണകള്‍ക്കും അവയുടെ പൂര്‍ണഗുണം ലഭിയ്ക്കില്ല. മാത്രമല്ല, കെമിക്കലുകള്‍ ഉണ്ടെങ്കില്‍ അത് ദോഷം വരുത്തുകയും ചെയ്യാം.

നല്ലതുപോലെ മസാജ് ചെയ്താലേ

ശിരോചര്‍മത്തില്‍ വെറുതേ ഓയില്‍ പുരട്ടിയത് കൊണ്ടായില്ല, ഇത് പുരട്ടി നല്ലതുപോലെ മസാജ് ചെയ്താലേ ഗുണമാകൂ. ഇതുപോലെ പുരട്ടുന്ന എണ്ണ ഇളം ചൂടോടെ ഉപയോഗിയ്ക്കുന്നതാണ് നല്ലത്. ഇത് നേരിട്ട് ചൂടാക്കരുത്. ഡബിള്‍ ബോയില്‍ വഴി പരീക്ഷിയ്ക്കുക. അതായത ഒരു പാത്രത്തില്‍ വെള്ളം ചൂടാക്കി ഇതില്‍ എണ്ണയുള്ള പാത്രം ഇറക്കി വച്ച്‌ ചൂടാക്കുന്ന രീതി. കടുത്ത രീതിയില്‍ ചൂടാക്കിയാല്‍ എണ്ണയുടെ പൂര്‍ണഗുണം ഇല്ലാതാകുന്നു. നേരിട്ട് ചൂടാക്കിയാലും ഇല്ലാതാകും. ഇളം ചൂടോടെ വിരല്‍ത്തുമ്ബ് കൊണ്ട് മസാജ് ചെയ്ത് എണ്ണ ശിരോചര്‍മത്തില്‍ പുരട്ടാം.

ജട കളഞ്ഞ ശേഷം 

ജട കളഞ്ഞ ശേഷം മാത്രം മുടിയില്‍ എണ്ണ പുരട്ടുക. എണ്ണ പുരട്ടിയ ശേഷം മുടി ചീകാനോ വലിച്ചു നോക്കാനോ പാടില്ല. ഇങ്ങനെ ചെയ്താല്‍ മുടി പെട്ടെന്ന് കൊഴിഞ്ഞ് പോകും. കൂടുതല്‍ കൊഴിയും. ഇതുപോലെ മുടി കൊഴിച്ചില്‍ അധികമെങ്കില്‍ എണ്ണ പുരട്ടി മസാജ് ചെയ്യുന്നത് ഗുണം ചെയ്യില്ല. ഒന്നോ ഒന്നരയോ മണിക്കൂര്‍ എണ്ണ് പുരട്ടി വച്ചാല്‍ മതിയാകും. രാത്രി മുഴുവന്‍ എണ്ണ തേയ്‌ക്കേണ്ട ആവശ്യമില്ല. ഇതെല്ലാം കോള്‍ഡ് പോലുളള അവസ്ഥകള്‍ക്ക് കാരണമാകും. എന്നാല്‍ മുടിയില്‍ വേണമെങ്കില്‍ എണ്ണ പുരട്ടി കിടക്കാം, ശിരോചര്‍മത്തില്‍ പാടില്ല. സള്‍ഫേറ്റുകളും മറ്റും അടങ്ങിയ ഷാംപൂ ഒഴിവാക്കുന്നതാണ് നല്ലത്. നാച്വറല്‍ വഴികള്‍ ഉപയോഗിയ്ക്കുന്നതാണ് നല്ലത്.

കുട്ടികള്‍ക്കും

കുട്ടികള്‍ക്കും ഓയില്‍ മസാജ് നല്ലതാണ്. ഇതിന് ഉരുക്ക് വെളിച്ചെണ്ണ പോലുള്ള ഉപയോഗിയ്ക്കാം. കുട്ടികള്‍ക്ക് കഴിവതും ഷാംപൂ പോലുള്ളവ ഉപയോഗിയ്ക്കാതിരിയ്ക്കുക. കടലമാവ് പോലുള്ളവ ഉപയോഗിയ്ക്കാം. എന്നാല്‍ ഇത് പൂര്‍ണമായും കഴുകിക്കളയണം. നാം പലരും ഹെയര്‍ സിറം ഉപയോഗിയ്ക്കാറുണ്ട്. എന്നാല്‍ പലര്‍ക്കും ഇത് സ്ഥിരം ഉപയോഗിയ്ക്കാന്‍ സാധിയ്ക്കില്ല. ഇതിന് പകരം കട്ടി കുറഞ്ഞ ഉരുക്കുവെളിച്ചെണ്ണ പോലുളളവ ഉപയോഗിയ്ക്കാം. കട്ടിയുണ്ടെങ്കില്‍ ഇതില്‍ വെളളം ചേര്‍ത്ത് പുരട്ടുകയുമാകാം.