ആരു ചെയ്താലും തെറ്റ്  തെറ്റുതന്നെ: സിപിഎം മെഗാ തിരുവാതിരയില്‍ ആരോഗ്യമന്ത്രിയുടെ പ്രതികരണം

ആരു ചെയ്താലും തെറ്റ് തെറ്റുതന്നെ: സിപിഎം മെഗാ തിരുവാതിരയില്‍ ആരോഗ്യമന്ത്രിയുടെ പ്രതികരണം

സ്വന്തം ലേഖകൻ

തിരുവനന്തപുരം: സിപിഎം ജില്ലാ സമ്മേളനത്തോട് അനുബന്ധിച്ച്‌നടത്തിയ മെഗാ തിരുവാതിരയിൽ രൂക്ഷ വിമർശനവുമായി ആരോഗ്യ മന്ത്രി വീണ ജോർജ്. തെറ്റ് ആര് ചെയ്താലും തെറ്റ് ആണെന്നും കോവിഡ് പ്രോട്ടോക്കോൾ പാലിക്കാത്തവർക്കെതിരെ നടപടിയെടുക്കുമെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ നടന്ന വാര്‍ത്ത സമ്മേളനത്തിലായിരുന്നു മന്ത്രിയുടെ പ്രതികരണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൊവിഡ് രോഗികള്‍ ദിനം പ്രതി വര്‍ധിക്കുന്ന സാഹചര്യത്തിലാണ് സിപിഐഎം തിരുവനന്തപുരം ജില്ലാ സമ്മേളനത്തോട് അനുബന്ധിച്ച് മെഗാ തിരുവാതിര നടത്തിയത്.

ചെറുവാരക്കോണം സി.എസ്.ഐ സ്‌കൂള്‍ ഗ്രൗണ്ടില്‍ നടന്ന മെഗാ തിരുവാതിരയില്‍502 പേരാണ് പങ്കെടുത്തത്.സംസ്ഥാനത്ത് കൊവിഡ് മൂന്നാം തരംഗത്തിന്റെ തുടക്കമാണെന്ന് ആരോഗ്യമന്ത്രി വ്യക്തമാക്കി.

തുടക്കത്തില്‍ തന്നെ രോഗം അതിതീവ്രമായാണ് വ്യാപിക്കുന്നത്. എല്ലാവരും ഒന്നിച്ച് നിന്ന് കൊവിഡ് പ്രതിസന്ധിയെ അതിജീവിക്കാന്‍ സഹകരിക്കണമെന്നും മന്ത്രി പറഞ്ഞു.

നിലവില്‍ ഡെല്‍റ്റയും ഒമിക്രോണും ഒരുമിച്ചാണ് വ്യാപിക്കുന്നത്. അതിനാല്‍ അതീവ ജാഗ്രത ആവശ്യമാണെന്നും എന്‍95,അല്ലെങ്കില്‍ ഡബിള്‍ മാസ്‌ക്കിങ്ങ് നിര്‍ബന്ധമാക്കണമെന്നും മന്ത്രി അറിയിച്ചു.