play-sharp-fill
ആരോഗ്യ വകുപ്പ് ജീവനക്കാരുടെ ‘നെറ്റ് ഊറ്റി’ വാക്സിൻ കേന്ദ്രങ്ങൾ: വാക്സിനെടുക്കാൻ എത്തുന്നവർ കാത്തിരിക്കേണ്ടത് മണിക്കൂറുകളോളം: വാക്സിൻ കേന്ദ്രങ്ങളിൽ വൈഫൈ കണക്ഷൻ വേണമെന്ന ആവശ്യം ശക്തം

ആരോഗ്യ വകുപ്പ് ജീവനക്കാരുടെ ‘നെറ്റ് ഊറ്റി’ വാക്സിൻ കേന്ദ്രങ്ങൾ: വാക്സിനെടുക്കാൻ എത്തുന്നവർ കാത്തിരിക്കേണ്ടത് മണിക്കൂറുകളോളം: വാക്സിൻ കേന്ദ്രങ്ങളിൽ വൈഫൈ കണക്ഷൻ വേണമെന്ന ആവശ്യം ശക്തം

സ്വന്തം ലേഖകൻ

കോട്ടയം: ആരോഗ്യ വകുപ്പ് ജീവനക്കാരുടെ നെറ്റ് ഊറ്റിപ്പിഴിഞ്ഞ് കൊവിഡ് കുത്തിവയ്പ്പ് കേന്ദ്രങ്ങൾ. കോവിഡ് വാക്സിൻ കേന്ദ്രങ്ങളിൽ ഒരിടത്ത് പോലും മതിയായ ഇൻ്റർനെറ്റ് സംവിധാനം ഒരുക്കിയിട്ടില്ല. ഇതിനാൽ ജീവനക്കാർ തങ്ങളുടെ മൊബൈൽ ഫോണിലെ നെറ്റ് ഉപയോഗിച്ചാണ് വാക്സിൻ എടുക്കാൻ എത്തുന്നവരുടെ പേര് രജിസ്റ്റർ ചെയ്യുന്നത് അടക്കം ചെയ്യുന്നത്. ഈ സാഹചര്യത്തിൽ ജീവനക്കാരുടെ ഫോണിലെ ഇൻ്റർനെറ്റ് അതിവേഗം തീരുന്നത് പ്രതിസന്ധിക്കും ഇടയാക്കുന്നുണ്ട്.

ആരോഗ്യ സേതു ആപ്പ് വഴി രജിസ്റ്റർ ചെയ്യുന്നവർക്കാണ് ജില്ലയിലെ വിവിധ കേന്ദ്രങ്ങൾ വഴി കൊവിഡ് വാക്സിൻ വിതരണം ചെയ്യുന്നത്. ഈ ആപ്പിൽ പേര് രജിസ്റ്റർ ചെയ്തെങ്കിൽ മാത്രമേ കൊവിഡ് വാക്സിൻ സ്വീകരിക്കാൻ സാധിക്കൂ. എന്നാൽ ആപ്പിൽ രജിസ്റ്റർ ചെയ്യുമ്പോൾ പലപ്പോഴും കോവിഡ് സെൻട്രൽ എത്തേണ്ട സമയം ലഭിക്കാറില്ല. ഇത്തരത്തിൽ രജിസ്റ്റർ ചെയ്തവർ നേരിട്ട് വാക്സിൻ കേന്ദ്രങ്ങളിൽ എത്തുകയാണ് ഇപ്പോൾ ചെയ്യുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇവിടെ ഇവിടെ ഉദ്യോഗസ്ഥർ തങ്ങളുടെ സ്വന്തം മൊബൈലിൽ , സ്വന്തം ഇൻറർനെറ്റ് കണക്ഷൻ ഉപയോഗിച്ചാണ് രജിസ്ട്രേഷൻ നടപടികൾ നടത്തുന്നത്. അഞ്ചോ പത്തോ പേരുടെ രജിസ്ട്രേഷൻ നടപടികൾക്കു ശേഷം തന്നെ പല ഉദ്യോഗസ്ഥരുടെയും മൊബൈലിലെ ഇൻ്റർനെറ്റ് കണക്ഷൻ തീരും. ഇതോടെ ഇൻ്റർനെറ്റ് തകരാറിലാകുകയും പിന്നീട് എത്തുന്നവർ ക്യൂവിൽ കാത്തിരിക്കേണ്ടി വരികയും ചെയ്യും.

ഇത് വാക്സിൽ വിതരണം വൈകിപ്പിക്കാൻ ഇടയാക്കുമെന്നാണ് ആരോപണമുയർന്നിരിക്കുന്നത്. കോവിഡ് വാക്സിൻ വിതരണ കേന്ദ്രങ്ങളിൽ വൈഫൈ സംവിധാനം ഏർപ്പെടുത്തണമെന്നും ഇത്തരത്തിൽ വൈഫൈ സംവിധാനം ഏർപ്പെടുത്തി എങ്കിൽ മാത്രമേ വാക്സിൻ കുത്തിവെപ്പിന് എത്തുന്ന ആളുകൾ കൂടുതൽ സമയം കാത്തുനിൽക്കുന്നത് ഒഴിവാക്കാൻ സാധിക്കു എന്നുമാണ് ഉദ്യോഗസ്ഥർ തന്നെ പറയുന്നത്.

ജില്ലയിലെ വാക്സിൻ വിതരണ കേന്ദ്രങ്ങൾ

കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രി

ജനറല്‍ ആശുപത്രികള്‍-ചങ്ങനാശേരി, കാഞ്ഞിരപ്പള്ളി, പാലാ

താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്സ് ആശുപത്രികള്‍-വൈക്കം, കുറവിലങ്ങാട്

പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍- അതിരമ്പുഴ, മീനടം, കാളകെട്ടി, വെള്ളാവൂര്‍

സാമൂഹികാരോഗ്യ കേന്ദ്രങ്ങള്‍-അറുന്നൂറ്റിമംഗലം, അയര്‍ക്കുന്നം, ഇടമറുക്, ഇടയാഴം, ഇടയിരിക്കപ്പുഴ, എരുമേലി, കടപ്ലാമറ്റം, കൂടല്ലൂര്‍, കുമരകം, പൈക, രാമപുരം, തലയോലപ്പറമ്പ്, ഉള്ളനാട്, കറുകച്ചാല്‍

കുടുംബാരോഗ്യ കേന്ദ്രങ്ങള്‍- കുറുപ്പുന്തറ, മാടപ്പള്ളി, മീനച്ചില്‍, മുണ്ടന്‍കുന്ന്, നാട്ടകം, വാഴൂര്‍, പനച്ചിക്കാട്

ഉഴവൂര്‍ കെ.ആര്‍. നാരായണന്‍ സ്പെഷ്യാലിറ്റി ആശുപത്രി

മറ്റു കേന്ദ്രങ്ങള്‍-സര്‍ക്കാര്‍ ആയുര്‍വേദ ആശുപത്രി കോത്തല, ബേക്കര്‍ മെമ്മോറിയല്‍ സ്കൂള്‍ കോട്ടയം, ക്രിസ്തുരാജ് ഹാള്‍ ഏറ്റുമാനൂര്‍, സര്‍ക്കാര്‍ യുപിഎസ് മുട്ടമ്പലം, മൗണ്ട് കാര്‍മല്‍ സ്കൂൾ കോട്ടയം, എം.ജി.എം സ്കൂള്‍ പാമ്പാടി, എം.ഡി സെമിനാരി സ്കൂള്‍ കോട്ടയം, രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയം കോട്ടയം.