play-sharp-fill
ഉറങ്ങി എഴുന്നേല്‍ക്കുമ്പോഴും ക്ഷീണം തോന്നാറുണ്ടോ…? ഏകാഗ്രത കുറവ്, ക്ഷോഭം, തുടങ്ങിയവ  അനുഭവപ്പെടാറുണ്ടോ;  പരിഹാരമുണ്ട്;  ഇക്കാര്യങ്ങള്‍ ഒന്ന്  ശ്രദ്ധിക്കുക..!

ഉറങ്ങി എഴുന്നേല്‍ക്കുമ്പോഴും ക്ഷീണം തോന്നാറുണ്ടോ…? ഏകാഗ്രത കുറവ്, ക്ഷോഭം, തുടങ്ങിയവ അനുഭവപ്പെടാറുണ്ടോ; പരിഹാരമുണ്ട്; ഇക്കാര്യങ്ങള്‍ ഒന്ന് ശ്രദ്ധിക്കുക..!

സ്വന്തം ലേഖിക

കോട്ടയം: ഉറങ്ങി എണീക്കുമ്പോഴും കിടന്നപ്പോഴുള്ള അതേ ക്ഷീണം അനുഭവപ്പെടാറുണ്ടോ?

പല കാരണങ്ങള്‍ കൊണ്ട് ക്ഷീണം അനുഭവപ്പെടാം. തടസപ്പെടുന്ന ഉറക്കമാകാം, എന്തെങ്കിലും ഭക്ഷണമാകാം, രോഗാവസ്ഥയാകാം. ഉറങ്ങിഎഴുന്നേല്‍ക്കുമ്പോഴുള്ള ക്ഷീണമകറ്റാനുള്ള വഴികള്‍ അറിയാം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഉറങ്ങി എഴുന്നേല്‍ക്കുമ്പോഴും ക്ഷീണം, ഏകാഗ്രത കുറവ് , ക്ഷോഭം, തുടങ്ങിയവയാണ് പൊതുവായി അനുഭവപ്പെടാറുള്ളത്. ചിലപ്പോള്‍ ഉറങ്ങിയെണീക്കുമ്പോഴുള്ള ക്ഷീണം ഹോര്‍മോണ്‍ അസന്തുലിതാവസ്ഥയുമായി ബന്ധമുണ്ടോ എന്ന് നിര്‍ണ്ണയിക്കേണ്ടതുണ്ട്.

സ്ത്രീകളില്‍ പെരിമെനോപോസ്, ആര്‍ത്തവവിരാമം എന്നിവയൊക്കെ ബന്ധപ്പെടുത്തി ഉറങ്ങിയാലും ക്ഷീണം അനുഭവപ്പെടാം. അതേസമയം, തൈറോയ്ഡ്, കരള്‍, രക്തസമ്മര്‍ദ്ദം, രക്തത്തിലെ പഞ്ചസാര, വീക്കം, കൊളസ്‌ട്രോള്‍ അല്ലെങ്കില്‍ പോഷക കുറവ് എന്നിവ ഒരു പങ്കുവഹിക്കുന്നുണ്ടോ എന്നും പരിശോധിക്കേണ്ടതുണ്ട്.

ശരീരത്തിന് സുപ്രധാനവും ഊര്‍ജം പകരുന്നതുമായ ഭക്ഷണങ്ങള്‍ കഴിക്കാന്‍ ശ്രദ്ധിക്കുക. കഫീന്‍ ഒഴിവാക്കുകയും നിര്‍ജ്ജലീകരണത്തില്‍ നിന്ന് മാറിനില്‍ക്കുകയും വേണം. കാരണം, കഫീന്‍ ഉറക്കം തടസപ്പെടുത്തുമെന്ന് പഠന റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ക്ഷീണം അനുഭവപ്പെടുമ്പോള്‍ വ്യായാമം ചെയ്യുന്നത് അല്‍പ്പം വിപരീതമായി തോന്നാം. പക്ഷെ, ഉറക്കക്കുറവ് മാറ്റിനിര്‍ത്തിയാല്‍ ഒരാള്‍ക്ക് ക്ഷീണം തോന്നുന്ന ഒരു പ്രധാന കാരണം നിഷ്‌ക്രിയത്വവും അലസമായ ജീവിതശൈലിയുമാണ്. അതുകൊണ്ട് വ്യയാമം ഉള്‍പ്പെടുത്തിനോക്കുക. ദിവസത്തിന്റെ തുടക്കത്തില്‍ പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണം കാര്‍ബോഹൈഡ്രേറ്റില്‍ നിന്നുള്ളതിനേക്കാള്‍ കൂടുതല്‍ ഊര്‍ജം നല്‍കും.