കാസർകോട് ബദിയടുക്കയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ച കേസ്; കാമുകനൊപ്പം പെൺകുട്ടികളുടെ അമ്മയും അറസ്റ്റില്‍; വയനാട്ടില്‍ വിനോദ യാത്രയ്ക്ക് കൊണ്ട് പോയ കുട്ടികളെ മാതാവിന്‍റെ ഒത്താശയോടെ കാമുകന്‍ പീഡിപ്പിച്ചുവെന്നാണ് പരാതി; ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത് സ്കൂളില്‍ നടന്ന കൗണ്‍സിലിംഗിനിടെ
കാസര്‍കോട് : ബദിയടുക്കയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ച കേസില്‍ അമ്മയും കാമുകനും അറസ്റ്റില്‍. കാസര്‍കോട് ചട്ടഞ്ചാല്‍ സ്വദേശി അബ്ദുൽ ലത്തീഫാണ് പിടിയിലായ കാമുകന്‍.
ബദിയടുക്ക സ്റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന പതിനഞ്ചും പതിനേഴും വയസ് പ്രായമുള്ള പെണ്‍കുട്ടികളാണ് പീഡനത്തിന് ഇരയായത്. ഫെബ്രുവരിയിലാണ് സംഭവം. വയനാട്ടില്‍ വിനോദ യാത്രയ്ക്ക് കൊണ്ട് പോയ ശേഷം കുട്ടികളുടെ മാതാവിന്‍റെ ഒത്താശയോടെ കാമുകന്‍ പീഡിപ്പിക്കുകയായിരുന്നു.
40 വയസുകാരിയായ മാതാവിനേയും കാമുകന്‍ ചട്ടഞ്ചാല്‍ സ്വദേശി 43 വയസുകാരന്‍ അബ്ദുല്‍ ലത്തീഫിനേയും പൊലീസ് അറസ്റ്റ് ചെയ്തു. സ്കൂളില്‍ നടന്ന കൗണ്‍സിലിംഗിന് ഇടയാണ് ഇളയകുട്ടിയാണ് പീഡന വിവരം പുറത്ത് പറഞ്ഞത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
തുടര്‍ന്ന് സ്കൂള്‍ അധികൃതര്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. പോക്സോ വകുപ്പുകളാണ് പ്രതികള‍്ക്കെതിരെ ചുമത്തിയിരിക്കുന്നത്. കോടതിയില്‍ ഹാജരാക്കിയ ഇരുവരേയും റിമാന്‍റ് ചെയ്തു.