play-sharp-fill
ഉത്തർപ്രദേശിൽ കിണറിനുള്ളിൽ വെട്ടിമുറിക്കപ്പെട്ട നിലയിൽ യുവതിയുടെ മൃതദേഹം കണ്ടെത്തി; തലയില്ല; ആളെ തിരിച്ചറിയുന്നതിനായ് ശരീരഭാ​ഗങ്ങൾ പരിശോധനയ്ക്ക് അയച്ചു

ഉത്തർപ്രദേശിൽ കിണറിനുള്ളിൽ വെട്ടിമുറിക്കപ്പെട്ട നിലയിൽ യുവതിയുടെ മൃതദേഹം കണ്ടെത്തി; തലയില്ല; ആളെ തിരിച്ചറിയുന്നതിനായ് ശരീരഭാ​ഗങ്ങൾ പരിശോധനയ്ക്ക് അയച്ചു

ലക്നൗ: ഉത്തർപ്രദേശിൽ കിണറിനുള്ളിൽ വെട്ടിമുറിക്കപ്പെട്ട നിലയിൽ യുവതിയുടെ മൃതദേഹം കണ്ടെത്തി. മൃതദേഹത്തിന് തലയില്ലാത്തതിനാൽ ആളെ തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല. ഉത്തർപ്രദേശിലെ അസംഗഢ് ജില്ലയിലാണ് യുവതിയുടെ തലയില്ലാത്ത ശരീരഭാഗങ്ങൾ കിണറ്റിൽ നിന്ന് കണ്ടെടുത്തത്.

ആരാണ് കൊല്ലപ്പെട്ടതെന്ന് വ്യക്തമാകുന്നതിനായി മൃതദേഹത്തിന്റെ ഭാഗങ്ങൾ പൊലീസ് പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. കുറ്റകൃത്യം നടന്ന സ്ഥലത്ത് നിന്ന് ലഭിച്ച തെളിവുകളും മുതിർന്ന ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ള ഫോറൻസിക് സംഘം ശേഖരിക്കും.

യുവതിയുടെ ശരീരത്തിന്റെ കൈകളും കാലുകളും ശരീരഭാഗങ്ങളും ഗ്രാമവാസികളാണ് ആദ്യം കണ്ടത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പൊലീസ് ഉദ്യോഗസ്ഥരും ഫോറൻസിക് സംഘവും ഡോഗ് സ്ക്വാഡും ഉന്നത ഉദ്യോഗസ്ഥരും സംഭവസ്ഥലത്ത് വിശദമായി അന്വേഷണം നടത്തിവരികയാണെന്ന് എസ്പി വിശദീകരിച്ചു. കിണറ്റിലെ ജലനിരപ്പ് താഴ്ന്നതോടെയാണ് ശരീരഭാഗങ്ങൾ കണ്ടതെന്നും അനുരാഗ് ആര്യ പറഞ്ഞു.