play-sharp-fill
ആറന്മുളയില്‍ മുന്‍വൈരാഗ്യത്തെ തുടര്‍ന്നുണ്ടായ സംഘട്ടനത്തില്‍ തലയ്ക്ക് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

ആറന്മുളയില്‍ മുന്‍വൈരാഗ്യത്തെ തുടര്‍ന്നുണ്ടായ സംഘട്ടനത്തില്‍ തലയ്ക്ക് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

സ്വന്തം ലേഖകൻ
പത്തനംതിട്ട: ആറന്മുളയില്‍ മുന്‍വൈരാഗ്യത്തെ തുടര്‍ന്നുണ്ടായ സംഘട്ടനത്തില്‍ തലയ്ക്ക് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു.

സംഭവത്തില്‍ ആറന്മുള എരുമക്കാട് കളരിക്കോട് സ്വദേശി സജി(46) ആണ് മരിച്ചത്. സംഭവത്തില്‍ പ്രതി ഇടയാറന്മുള കളരിക്കോട് വടക്കേതില്‍ റോബിന്‍ ഏബ്രഹാം (26)നെ ആറന്മുള പൊലീസ് അറസ്റ്റ് ചെയ്‌തു.


ഇയാളുടെ ആക്രമണത്തില്‍ പരിക്കേറ്റ കളരിക്കോട് സ്വദേശി സന്തോഷ് കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ ചികില്‍സയിലാണ്. ഇന്നലെ രാത്രി ഒമ്ബതു മണിയോടെ എരുമക്കാട് കളരിക്കോട് പരുത്തുപ്പാറയിലായിരുന്നു സംഭവം നടന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മുന്‍ വൈരാഗ്യത്തെ തുടര്‍ന്നാണ് സജിയും റോബിനും തമ്മില്‍ വാക്കേറ്റവും സംഘട്ടനവും ഉണ്ടായി. ഇത് തടയാന്‍ ശ്രമിച്ച സന്തോഷിനും മര്‍ദനമേറ്റു.

തലയ്ക്ക് അടികൊണ്ട് ഗുരുതരമായി പരുക്കേറ്റ സജിയെ ആദ്യം ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും സ്ഥിതി ഗുരുതരമായതിനാല്‍ ഇവിടെ നിന്ന് കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയായിരുന്നു. എന്നാല്‍ ഇന്ന് പുലര്‍ച്ചെ രണ്ടിന് മരിക്കുകയായിരുന്നു.