video
play-sharp-fill
പത്തനംതിട്ട അടൂർ കിൻഫ്രാ പാർക്കിന് സമീപം അജ്ഞാത മൃതദേഹം; തലയും ഒരു കൈയും തെരുവുനായ കടിച്ചെടുത്ത നിലയിൽ; കുറച്ചു ദിവസങ്ങളായി കാണാതായ പശ്ചിമ ബംഗാൾ സ്വദേശിയുടെ മൃതദേഹമാണെന്ന് പ്രാഥമിക നി​ഗമനം

പത്തനംതിട്ട അടൂർ കിൻഫ്രാ പാർക്കിന് സമീപം അജ്ഞാത മൃതദേഹം; തലയും ഒരു കൈയും തെരുവുനായ കടിച്ചെടുത്ത നിലയിൽ; കുറച്ചു ദിവസങ്ങളായി കാണാതായ പശ്ചിമ ബംഗാൾ സ്വദേശിയുടെ മൃതദേഹമാണെന്ന് പ്രാഥമിക നി​ഗമനം

സ്വന്തം ലേഖകൻ

പത്തനംതിട്ട: അടൂർ ഏനാദിമംഗലം കിൻഫ്രാ പാർക്കിന് സമീപം ദിവസങ്ങൾ പഴക്കമുള്ള അജ്ഞാത മൃതദേഹം കണ്ടെത്തി. മൃതദേഹത്തിന്റെ തലയും ഒരു കൈയും തെരുവുനായ കടിച്ചെടുത്ത നിലയിൽ.

തിങ്കളാഴ്ച വൈകുന്നേരത്തോടെ ഒരു കൈയുടെ ഭാഗം കടിച്ചെടുത്ത് തെരുവുനായ കിൻഫ്രാ പാർക്കിന് സമീപത്തുനിന്ന് വരുന്നത് കണ്ടതിനെ തുടർന്ന് നാട്ടുകാർ നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കുറച്ചു ദിവസങ്ങളായി കാണാതായ പശ്ചിമ ബംഗാൾ സ്വദേശിയായ തൊഴിലാളിയുടെ മൃതദേഹമാകാം ഇതെന്നാണ് പൊലീസ് സംശയിക്കുന്നത്.

തൊഴിലാളിയെ കാണാനില്ലെന്ന പരാതി ദിവസങ്ങൾക്ക് മുൻപ് ലഭിച്ചിരുന്നു. മൃതദേഹം അഴുകിയ നിലയിലാണ്. അവയവങ്ങൾ നഷ്ടപ്പെട്ട അവസ്ഥയിലും. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.