play-sharp-fill
ബസ് ഓടിക്കുന്നതിനിടെ ഡ്രൈവർക്ക് ദേഹാസ്വാസ്ഥ്യം ; രക്ഷകരായി പാലിയേറ്റീവ് ജീവനക്കാർ ; കോട്ടയം-കട്ടപ്പന റൂട്ടില്‍ സർവീസ് നടത്തുന്ന നീലാംബരി ബസിലെ ഡ്രൈവറെയാണ് പാലിയേറ്റീവ് നഴ്സ് അമല്‍ ആന്‍റണിയും ഡ്രൈവർ പി.എ.അജേഷും ചേർന്ന് രക്ഷിച്ചത്

ബസ് ഓടിക്കുന്നതിനിടെ ഡ്രൈവർക്ക് ദേഹാസ്വാസ്ഥ്യം ; രക്ഷകരായി പാലിയേറ്റീവ് ജീവനക്കാർ ; കോട്ടയം-കട്ടപ്പന റൂട്ടില്‍ സർവീസ് നടത്തുന്ന നീലാംബരി ബസിലെ ഡ്രൈവറെയാണ് പാലിയേറ്റീവ് നഴ്സ് അമല്‍ ആന്‍റണിയും ഡ്രൈവർ പി.എ.അജേഷും ചേർന്ന് രക്ഷിച്ചത്

സ്വന്തം ലേഖകൻ

ഉപ്പുതറ: ബസ് ഓടിക്കുന്നതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ഡ്രൈവർക്ക് പ്രഥമ ശുശ്രൂഷ നല്‍കി പാലിയേറ്റീവ് ജീവനക്കാർ ആശുപത്രിയിലെത്തിച്ചു. കോട്ടയം-കട്ടപ്പന റൂട്ടില്‍ സർവീസ് നടത്തുന്ന നീലാംബരി ബസിലെ ഡ്രൈവർ അനീഷ് മാത്യുവിനെയാണ് ആലടി പിഎച്ച്‌സിയിലെ പാലിയേറ്റീവ് നഴ്സ് അമല്‍ ആന്‍റണിയും ഡ്രൈവർ പി.എ.അജേഷും ചേർന്ന് രക്ഷിച്ചത്.

തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 2.30നാണ് ബസ് ആലടിയില്‍ എത്തിയത്. അജേഷും അമലും ബസില്‍ കയറി. ബസ് അല്‍പദൂരം മുന്നോട്ടു നീങ്ങിയപ്പോള്‍ ഡ്രൈവർക്ക് ശാരീരിക ബുദ്ധിമുട്ടനുഭവപ്പെട്ടു. കലശലായ ശ്വാസ തടസം ഉണ്ടായതോടെ ബസ് നിർത്തി അനീഷ് പുറത്തിറങ്ങി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഈ സമയം നിരവധി വാഹനങ്ങള്‍ ഇവിടെ ഉണ്ടായിരുന്നെങ്കിലും ആരും ആശുപത്രിയില്‍ കൊണ്ടു പോകാൻ തയാറായില്ല. അപ്പോഴേ ക്കും അജേഷും അമലും സഹായവുമായെത്തി. അമല്‍ പ്രഥമ ശുശ്രൂഷ നല്‍കുന്നതിനിടെ അജേഷ് ആശുപത്രിയില്‍ പോയി പാലിയേറ്റീവ് വാഹനവുമായി എത്തി. ഉടൻതന്നെ മാട്ടുക്കട്ടയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു.

വിദഗ്ധ ചികിത്സ വേണമെന്ന് ഡോക്ടർ നിർദേശിച്ചതോടെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. ശ്വാസംമുട്ടലും രക്തസമ്മർദവും കൂടിയ നിലയിലായിരുന്നെങ്കിലും അപകടനില തരണം ചെയ്തു. അമലിന്‍റെയും അജേഷിന്‍റെയും അവസരോചിതമായ ഇടപടല്‍മൂലമാണ് അനീഷിനെ വേഗത്തില്‍ ആശുപത്രിയിലെത്തിക്കാനായത്.