ഘോഷയാത്രയ്ക്കിടെ രഥം വൈദ്യുതി ലൈനില്‍ തട്ടി; രണ്ടുകുട്ടികളടക്കം ഏഴു മരണം; പതിനെട്ടു പേര്‍ ഗുരുതരാവസ്ഥയിൽ; അന്വേഷണം ആരംഭിച്ച് പൊലീസ്

ഘോഷയാത്രയ്ക്കിടെ രഥം വൈദ്യുതി ലൈനില്‍ തട്ടി; രണ്ടുകുട്ടികളടക്കം ഏഴു മരണം; പതിനെട്ടു പേര്‍ ഗുരുതരാവസ്ഥയിൽ; അന്വേഷണം ആരംഭിച്ച് പൊലീസ്

സ്വന്തം ലേഖകൻ

അഗര്‍ത്തല: രഥഘോഷയാത്രയ്ക്കിടെ വൈദ്യുതാഘാതമേറ്റ് രണ്ടുകുട്ടികളടക്കം ഏഴുപേര്‍ മരിച്ചു. പതിനെട്ടു പേര്‍ ഗുരുതരാവസ്ഥയിലാണ്. ത്രിപുരയിലെ ഉനകോട്ടി ജില്ലയിലെ കുമാര്‍ഘട്ടിലാണ് സംഭവം.

പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഘോഷയാത്രയ്ക്ക് ഉപയോഗിച്ച ഇരുമ്പ് കൊണ്ട് നിര്‍മിച്ച രഥം ഹൈവോള്‍ട്ടേജിലുള്ള ഇലക്ട്രിക് കമ്പിയുമായി കൂട്ടിമുട്ടിയതാണ് അപകടത്തിന് കാരണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

133 കെവി ലൈനില്‍ തട്ടിയ രഥത്തിന് തീപിടിക്കുകയായിരുന്നു. വൈകുന്നേരം 4.30ഓടെയായിരുന്നു സംഭവം. ഘോഷയാത്രയില്‍ ആയിരക്കണക്കിന് പേരാണ് പങ്കെടുത്തത്.

സംഭവത്തില്‍ ത്രിപുര മുഖ്യമന്ത്രി മണിക് സാഹ അനുശോചനം രേഖപ്പെടുത്തി. അഗര്‍ത്തലയില്‍നിന്നു സംഭവം നടന്ന കുമാര്‍ഘട്ടിലേക്കു യാത്ര തിരിച്ചതായി മണിക് സാഹ സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചു. . ബുദ്ധിമുട്ടേറിയ ഘട്ടത്തില്‍ സര്‍ക്കാര്‍ ദുരന്തത്തിനിരയായവര്‍ക്കൊപ്പം ഉണ്ടാകുമെന്നും മണിക് സാഹ കുറിച്ചു. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി.