play-sharp-fill
വിദ്യാര്‍ഥികള്‍ക്ക് വിതരണം ചെയ്യാനായി ഹാഷിഷ് ഓയില്‍ കടത്തി; പ്രതികള്‍ക്ക് 24 വര്‍ഷം കഠിനതടവ്

വിദ്യാര്‍ഥികള്‍ക്ക് വിതരണം ചെയ്യാനായി ഹാഷിഷ് ഓയില്‍ കടത്തി; പ്രതികള്‍ക്ക് 24 വര്‍ഷം കഠിനതടവ്

സ്വന്തം ലേഖകൻ

തിരുവന്തപുരം: ഹാഷിഷ് ഓയില്‍ കടത്തിയ കേസില്‍ പ്രതികള്‍ക്ക് 24 വര്‍ഷം കഠിനതടവ്. തിരുവനന്തപുരം അഡിഷനല്‍ സെഷന്‍സ് കോടതിയുടേതാണു വിധി. 2019ലെ ലഹരിക്കടത്തു കേസിലാണു കോടതി വിധി പറഞ്ഞത്. മൂന്ന് പ്രതികളാണ് കേസില്‍ ഉണ്ടായിരുന്നത്.

24 വര്‍ഷം കഠിനതടവിനു പുറമെ 2.10 ലക്ഷം രൂപ പിഴ അടയ്ക്കുകയും വേണം. കടത്തിയ മയക്കുമരുന്നിന്റെ തോത് കണക്കിലെടുത്താണു കോടതി കഠിനശിക്ഷ നല്‍കിയത്. 2019 തിരുവനന്തപുരം വെണ്‍പാലവട്ടത്താണ് 10 കിലോയ്ക്കു മുകളില്‍ തൂക്കമുള്ള ഹാഷിഷ് ഓയിലും രണ്ടരക്കിലോ കഞ്ചാവും കടത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഒരു കോടി രൂപയുടെ മൂല്യമുള്ള ലഹരിയാണ് ഇവര്‍ കടത്തിയത്. വിദ്യാര്‍ഥികള്‍ക്കിടയില്‍ വിതരണം ചെയ്യാനായിരുന്നു ഇത് കടത്തിയതെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തി.