play-sharp-fill
ഉറ്റുനോക്കി രാജ്യം…! ആദ്യഫല സൂചനകളില്‍ ഹരിയാനയില്‍ കോണ്‍ഗ്രസ് മുന്നിൽ; ജമ്മു കശ്മീരില്‍ ഇഞ്ചോടിഞ്ച് പോരാട്ടം; വോട്ടെണ്ണല്‍ പുരോഗമിക്കുന്നു;  ചങ്കിടിപ്പോടെ പാര്‍ട്ടികള്‍

ഉറ്റുനോക്കി രാജ്യം…! ആദ്യഫല സൂചനകളില്‍ ഹരിയാനയില്‍ കോണ്‍ഗ്രസ് മുന്നിൽ; ജമ്മു കശ്മീരില്‍ ഇഞ്ചോടിഞ്ച് പോരാട്ടം; വോട്ടെണ്ണല്‍ പുരോഗമിക്കുന്നു; ചങ്കിടിപ്പോടെ പാര്‍ട്ടികള്‍

ഡൽഹി: ജമ്മു കശ്മീർ, ഹരിയാന സംസ്ഥാനങ്ങളിലെ തെരഞ്ഞടുപ്പ് ഫലം പുറത്തുവരുമ്പോള്‍ ഹരിയാനയില്‍ കോണ്‍ഗ്രസ് മുന്നേറുന്നു.

ജമ്മുകശ്മീരില്‍ ആദ്യ മണിക്കൂറില്‍ കോണ്‍ഗ്രസ് മുന്നിലായിരുന്നെങ്കിലും നിലവില്‍ ബിജെപിയും കോണ്‍ഗ്രസ് തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. ഹരിയാനയില്‍ കോണ്‍ഗ്രസ് 30 സീറ്റുകളിലാണ് ലീഡ് ചെയ്യുന്നത്. ഹരിയാനയില്‍ കോണ്‍ഗ്രസ് 46, ബിജെപി 20, മറ്റുള്ളവ-6 എന്നിങ്ങനെയാണ് ലീഡ്.

അതേസമയം, ജെജെപി സീറ്റുകളിലൊന്നും മുന്നിട്ടുനില്‍ക്കുന്നില്ല. കശ്മീരില്‍ നാഷ്ണല്‍ കോണ്‍ഫറൻസ്-കോണ്‍ഗ്രസ് സഖ്യം 31, ബിജെപി 25, പിഡിപി-04, മറ്റുള്ളവ 10 എന്നിങ്ങനെയാണ് കണക്കുകള്‍.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടക്കത്തില്‍ കോണ്‍ഗ്രസ് മുന്നിട്ടുനിന്നെങ്കിലും ഇപ്പോള്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് കാണുന്നത്. ഇവിടെ ആര് സർക്കാരുണ്ടാക്കുമെന്നതാണ് രാജ്യം ഉറ്റുനോക്കുന്നത്.