play-sharp-fill
പ്രസവ  ശസ്ത്രക്രിയയ്ക്കിടെ പന്തീരാങ്കാവ് സ്വദേശി  ഹര്‍ഷിനയുടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവം ; കുറ്റപത്രം സമര്‍പ്പിച്ചു; പൂര്‍ണനീതി ആയിട്ടില്ലെന്ന് ഹര്‍ഷിന.

പ്രസവ  ശസ്ത്രക്രിയയ്ക്കിടെ പന്തീരാങ്കാവ് സ്വദേശി  ഹര്‍ഷിനയുടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവം ; കുറ്റപത്രം സമര്‍പ്പിച്ചു; പൂര്‍ണനീതി ആയിട്ടില്ലെന്ന് ഹര്‍ഷിന.

 

 

കോഴിക്കോട് : കുന്നമംഗലം ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചത്. 300 പേജുള്ള കുറ്റപത്രമാണ് സമര്‍പ്പിച്ചിരിക്കുന്നത്.40 രേഖകളും 60 സാക്ഷികളും കുറ്റപത്രത്തില്‍ ഉണ്ട്.

 

 

 

മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ഗൈനക്കോളജി വിഭാഗം അസി. പ്രഫസര്‍ തളിപ്പറമ്ബ് സൗപര്‍ണികയില്‍ ഡോ. സി.കെ.രമേശൻ (42), സ്വകാര്യ ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ് മലപ്പുറം ചങ്കുവട്ടി മംഗലത്ത് ഡോ. എം.ഷഹന (32), മെഡിക്കല്‍ കോളജിലെ സ്റ്റാഫ് നഴ്സുമാരായ പെരുമണ്ണ പാലത്തുംകുഴി എം.രഹന (33), ദേവഗിരി കളപ്പുരയില്‍ കെ.ജി.മഞ്ജു (43) എന്നിവരാണ് പ്രതികള്‍.

 

 

 

 

വളരെ അധികം സന്തോഷം തോന്നുന്നുവെന്ന് കുറ്റപത്രം സമര്‍പ്പിച്ചതില്‍ ഹര്‍ഷിന പ്രതികരിച്ചു. ശക്തമായ പോരാട്ടത്തിന്റെ വിജയം കൂടിയാണിതെന്ന് ഹര്‍ഷിന. പൂര്‍ണനീതി ആയിട്ടില്ലെന്നും നിയമപോരാട്ടം തുടരുമെന്നും ഹര്‍ഷിന വ്യക്തമാക്കി. ആരോഗ്യവകുപ്പിന്റെ ഭാഗത്ത് നിന്ന് വേണ്ടവിധം പിന്തുണ ലഭിച്ചില്ലെന്നും ഇനി ഒരാള്‍ക്കും ഇത്രയും ഗതികേട് ഉണ്ടാകരുതെന്നും ഹര്‍ഷിന പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

 

 

 

 

2017 നവംബര്‍ 30ന് മെഡിക്കല്‍ കോളജില്‍ നടന്ന ശസ്ത്രക്രിയയ്ക്കിടെ വയറ്റില്‍ കത്രിക മറന്നുവച്ച സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ മാര്‍ച്ച്‌ 1ന് ആണ് ഹര്‍ഷിന സിറ്റി പൊലീസ് കമ്മിഷണര്‍ക്ക് പരാതി നല്‍കിയത്.