ഹരിതം കാർഷിക പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം പുന്നല ശ്രീകുമാർ നിർവ്വഹിച്ചു

ഹരിതം കാർഷിക പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം പുന്നല ശ്രീകുമാർ നിർവ്വഹിച്ചു

സ്വന്തം ലേഖകൻ

തൊടുപുഴ:

കെപിഎംഎസ് സുവർണ ജൂബിലിയുടെ ഭാ​ഗമായി നടത്തുന്ന ഹരിത കാർഷിക പദ്ധിയുടെ ജില്ലാതല ഉദ്ഘാടനം കെപിഎംഎസ് ജനറൽ സെക്രട്ടറി പുന്നല ശ്രീകുമാർ നിർവ്വഹിച്ചു. കൃഷി നാടിന്റെ സംസ്കാരമാക്കണമെന്ന് ഉദ്ഘാടന വേളയിൽ അദ്ദേഹം പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ലോകമൊട്ടാകെ കൊവിഡ് 19 പ്രതിസന്ധി സൃഷ്ടിക്കുന്ന ഇക്കാലത്ത് കൃഷിയുടെ പ്രസക്തി വർദ്ധിച്ചു വരികയാണ്. ഫലഭൂയിഷ്ടമായ മണ്ണും അനുകൂലമായ കാലാവസ്ഥയും ആരോഗ്യമുള്ള ജനതയും നമുക്കുണ്ട്. കാർഷിക മേഖലയുടെ ഉന്നമനത്തിന് 3860 കോടി രൂപയുടെ പദ്ധതിയാണ് സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്. ഇത് പ്രയോജനപ്പെടുത്തി കാർഷിക സമൃദ്ധിയെന്ന ലക്ഷ്യം കൈവരിക്കാൻ നമുക്ക് കഴിയണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഗ്രാമപഞ്ചായത്ത് അംഗം സത്യ ദാസ് ജോസഫ്, കെ. കെ. രാജൻ, ശ്രീ. ശിവൻ കോഴിക്കമാലി, സാബു കൃഷ്ണൻ.ഇ.എസ് ഷാജി, മിനി ഷാജി, കെ ,എ, പൊന്നപ്പൻ, സുലോചന അയ്യപ്പൻ, പ്രകാശ് തങ്കപ്പൻ, ശാന്തമ്മ ശിവൻകുട്ടി , അപ്പുക്കുട്ടൻ,തങ്കച്ചൻ പതിയിൽ തുടങ്ങിയവർ യോ​ഗത്തിൽ സംസാരിച്ചു.