play-sharp-fill
ലൈംഗികാധിക്ഷേപം നേരിട്ട ഹരിത ഭാരവാഹികളായ പെണ്‍കുട്ടികളെ പുറത്താക്കി മുസ്ലീം ലീഗിന്റെ വിസ്മയം; സംഭവം പൊതുസമൂഹത്തില്‍ എത്തിച്ചത് തെറ്റ് എന്ന് പരാമര്‍ശം; ഹരിത സംസ്ഥാന കമ്മിറ്റി മരവിപ്പിച്ചു; പരാതിക്കാര്‍ക്കെതിരെ നടപടി എടുത്ത് ലീഗിന്റെ വിചിത്ര മാതൃക

ലൈംഗികാധിക്ഷേപം നേരിട്ട ഹരിത ഭാരവാഹികളായ പെണ്‍കുട്ടികളെ പുറത്താക്കി മുസ്ലീം ലീഗിന്റെ വിസ്മയം; സംഭവം പൊതുസമൂഹത്തില്‍ എത്തിച്ചത് തെറ്റ് എന്ന് പരാമര്‍ശം; ഹരിത സംസ്ഥാന കമ്മിറ്റി മരവിപ്പിച്ചു; പരാതിക്കാര്‍ക്കെതിരെ നടപടി എടുത്ത് ലീഗിന്റെ വിചിത്ര മാതൃക

സ്വന്തം ലേഖകന്‍

മലപ്പുറം: ലൈംഗികാധിക്ഷേപം നേരിട്ട ഹരിത ഭാരവാഹികളായ പെണ്‍കുട്ടികളെ പുറത്താക്കി മുസ്ലീം ലീഗ്. സംഭവം പൊതുസമൂഹത്തില്‍ എത്തിച്ചത് തെറ്റാണെന്നും സംഘടനയ്ക്കുള്ളില്‍ നില്‍ക്കേണ്ട വിഷയമായിരുന്നു എന്നുമാണ് പരാമര്‍ശം. ഇതോടെ ലീഗ് പോഷക സംഘടന കൂടിയായ ഹരിത സംസ്ഥാന കമ്മിറ്റി മരവിപ്പിക്കാന്‍ തീരുമാനമായി.


ഹരിത സംസ്ഥാന കമ്മിറ്റിയെ മരവിപ്പിച്ചതായി ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി എം എ സലാമാണ് അറിയിച്ചത്. പരാതി പിന്‍വലിക്കണമെന്ന് ലീഗ് നേതാക്കള്‍ ‘ഹരിത’ ഭാരവാഹികള്‍ക്ക് അന്ത്യശാസനം നല്‍കിയിരുന്നു. എന്നാല്‍ പ്രശ്‌നം പരിഹരിക്കാന്‍ ലീഗ് നേതൃത്വം നടത്തിയ ചര്‍ച്ചകള്‍ ഫലം കാണതെ വന്നതോടെയാണ് അച്ചടക്ക നടപടി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സ്ത്രീത്വത്തെ അപമാനിച്ച മറ്റുള്ളവര്‍ക്കെതിരെയും സമൂഹത്തിന് സ്വീകാര്യമായ രീതിയില്‍ നടപടി വേണമെന്ന് എംഎസ്എഫ് ദേശീയ അധ്യഷന്‍ ടി പി അഷറഫലി ഒപ്പുവെച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. ഹരിത നേതാക്കളുടെ നവമാധ്യമ ഇടപെടലുകള്‍ സംഘടനാപരമായി തെറ്റാണെന്നും റിപ്പോര്‍ട്ടിലുണ്ട്. റിപ്പോര്‍ട്ട് ലീഗ് നേതൃത്വത്തിന് കൈമാറി. വിഷയത്തില്‍ എംഎസ്എഫ് നേതാക്കളോട് ലീഗ് വിശദീകരണം തേടും. രണ്ടാഴ്ചയ്ക്കകം മറുപടി നല്കണം.

കോഴിക്കോട് നടന്ന എംഎസ്എഫ് യോഗത്തില് സംസ്ഥാന പ്രസിഡന്റ് പി കെ നവാസ് ഹരിത ഭാരവാഹികളോട് മോശമായി സംസാരിച്ചിരുന്നു. ഇതേതുടര്‍ന്ന് ലീഗിന് പരാതി നല്കിയിട്ടും നടപടിയെടുക്കാതെ വന്നതോടെ ഹരിതയിലെ പത്ത് പെണ്കുട്ടികള് ചേര്‍ന്ന് വനിതാ കമ്മീഷനില് പരാതി നല്‍കുകയായിരുന്നു. വനിതാ നേതാക്കളെ അനുനയിപ്പിക്കാന്‍ ലീഗ് ശ്രമം നടത്തിയെങ്കിലും ലൈംഗിക അധിക്ഷേപം നടത്തിയവര്‌ക്കെതിരെ നടപടി എടുക്കാതെ ഒത്തുതീര്പ്പിനില്ലെന്നായിരുന്നു ഹരിതയുടെ നിലപാട്.

എം.എസ്.എഫ് മലപ്പുറം ജില്ലാ പ്രസിഡന്റ് കബീര്‍ മുതുപറമ്പിനെതിരെ ആരോപണവുമായി ഹരിത നേതാവും തളിപ്പറമ്പ് സര്‍ സയിദ് കോളജിലെ എം.എസ്.എഫ് യൂണിറ്റ് വൈസ് പ്രസിഡന്റുമായ ആഷിഖ ഖാനം രംഗത്തെത്തിയിരുന്നു. ഹരിത അംഗങ്ങളെ എം എസ് എഫ് യോഗത്തില്‍ അധിക്ഷേപിക്കുന്ന ശബ്ദരേഖ പങ്കുവെച്ചാണ് ആഷിഖ ഖാനം കബീര്‍ മുതുപറമ്പിനെതിരെ രംഗത്തെത്തിയത്.

രാത്രി ഒമ്പതരക്ക് ശേഷവും ഹരിത അംഗങ്ങള്‍ തനിക്ക് വാട്സാപ്പില്‍ സന്ദേശങ്ങള്‍ അയക്കുന്നുണ്ടെന്നും ഇത് ശരിയല്ലെന്നും അടക്കവും ഒതുക്കവുമുള്ളവരാകണമെന്നുമായിരുന്നു കബീര്‍ മുതുപറമ്പ് പറഞ്ഞത്.
സംഘടനയില്‍ പ്രവര്‍ത്തിക്കുന്ന പെണ്‍കുട്ടികളോട് ആത്മാര്‍ത്ഥതയുടെ ഒരംശമെങ്കിലും ഉണ്ടെങ്കില്‍ ഇയാള്‍ക്കെതിരെ നടപടിയെടുത്ത് ഈ ഞരമ്പ് രോഗിയെ എടുത്ത് പുറത്തിടാന്‍ മുസ്ലിം ലീഗ് നേതൃത്വം തയ്യാറാവണമെന്ന് ആഷിഖ ഫേസ്ബുക്കില്‍ കുറിച്ചു.

ഈ വൃത്തികെട്ട ഗ്രൂപ്പിസത്തിനൊപ്പം നില്‍ക്കാന്‍ താല്പര്യമില്ലാത്തതിനാല്‍ രാഷ്ട്രീയ പ്രവര്‍ത്തനം തന്നെ അവസാനിപ്പിച്ച് പോയതാണ്. പക്ഷേ ഇത്ര അധപതിച്ച ആരോപണം ഗ്രൂപ്പ് മുതലാളി ജില്ലാ പ്രസിഡന്റില്‍ നിന്ന് വന്ന സ്ഥിതിക്ക് ഇനിയും മിണ്ടാതിരുന്നാല്‍ അത് ഞാനെന്റെ ആത്മാഭിമാനത്തെ പണയം വെക്കുന്നതിന് തുല്യമാണ് എന്നാണ് ആഷിഖ പ്രതികരിച്ചത്. സംഭവത്തില്‍ വനിതാ കമ്മീഷന്‍ അന്വേഷണമാരംഭിച്ചിരുന്നു.