ഹരിത കര്‍മസേന എല്ലാ വീടുകളിലേക്കും; ജൈവ, അജൈവ മാലിന്യം കൈമാറുന്നവർക്ക് 150 രൂപ യൂസര്‍ഫീ, അജൈവമാലിന്യം മാത്രം നല്‍കുന്നവര്‍ക്ക് 75; മന്ത്രിതല യോഗത്തില്‍ തീരുമാനം
സ്വന്തം ലേഖകൻ
കൊച്ചി: ജൈവമാലിന്യവും അജൈവ മാലിന്യവും ഹരിത കര്‍മസേനക്ക് കൈമാറുന്ന വീടുകള്‍ പ്രതിമാസം 150 രൂപ യൂസര്‍ഫീ നല്‍കണം. ജൈവമാലിന്യം വീടുകളില്‍ തന്നെ സംസ്കരിച്ച് അജൈവ മാലിന്യം നല്കുന്നവര് 75 രൂപ യൂസര്‍ഫീ ഈടാക്കും. യൂസർ ഫീ ഈടാക്കി നഗരത്തിലെ എല്ലാ വീടുകളിലേക്കും ഹരിതകർമ സേനയുടെ പ്രവര്‍ത്തനം വ്യാപിപ്പിക്കാൻ മന്ത്രിതല യോഗത്തില്‍ തീരുമാനമായി.
യൂസര്‍ ഫീ നല്കാത്തവര് വസ്തു നികുതിയോടൊപ്പം നല്‍കേണ്ടിവരും എന്നാണ് സര്‍ക്കാര്‍ ചട്ടം. യൂസര്‍ഫീ നല്കാന് പ്രയാസം ഉള്ളവര്‍ക്ക് വാര്‍ഡ് സഭ തീരുമാനിച്ച് ഇളവ് നല്‍കും.
Whatsapp Group 1 | Whatsapp Group 2 |Telegram Group
മാലിന്യം ബയോബിന്നുകള്‍ ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തി കഴിവതും വീട്ടില്‍ തന്നെ സംസ്കരിക്കണം. അജൈവ മാലിന്യങ്ങള്‍ തരംതിരിച്ച് മാത്രമേ ഹരിത കർമ സേനക്ക് നല്‍കാവൂ. നഗരമാലിന്യ സംസ്കരണം കാര്യക്ഷമവും കുറ്റമറ്റതുമാക്കുന്നതിനായി എറണാകുളം ഗസ്റ്റ് ഹൗസില്‍ ചേര്‍ന്ന മന്ത്രിതല യോഗത്തിലാണ് തീരുമാനങ്ങള്‍ കൈക്കൊണ്ടത്.