പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി നഗ്നഫോട്ടോകള്‍ കൈക്കലാക്കി; അമ്മയുടെ ഫോണില്‍ നിന്നും 14കാരി അയച്ച ഫോട്ടോകള്‍ കുട്ടിയുടെ ബന്ധുവിന് അയച്ചുകൊടുത്തു; 24കാരൻ അറസ്റ്റില്‍
പുല്ലാട്: പതിനാലുവയസ്സുകാരിയെ ഭീഷണിപ്പെടുത്തി നഗ്നഫോട്ടോകള്‍ കൈക്കലാക്കുകയും അത് പ്രചരിപ്പിക്കുകയും ചെയ്ത കേസില്‍ യുവാവിനെ കോയിപ്രം പൊലീസ് പിടികൂടി.
ഹരിപ്പാട് പിലാപ്പുഴ ചിറക്കല്‍ തെക്കേതില്‍ സൂരജ് എസ്. കുമാർ (24) ആണ് അറസ്റ്റിലായത്.
പെണ്‍കുട്ടിയുടെ അമ്മയുടെ ഫോണില്‍ നിന്നു വാട്സാപ്പ് വഴിയും ഇൻസ്റ്റാഗ്രാമിലൂടെയും ഒക്ടോബറിലാണ് കുട്ടിയെക്കൊണ്ട് നഗ്നഫോട്ടോകള്‍ അയപ്പിച്ചുവാങ്ങിയത്. തുടർന്ന് വിദേശത്തുപോയ പ്രതി വീണ്ടും ഭീഷണിപ്പെടുത്തി ഇത്തരം ഫോട്ടോകള്‍ കൈക്കലാക്കി.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇത് കുട്ടിയുടെ ബന്ധുവിന് അയച്ചുകൊടുത്തു. സൂരജിനെ ഹരിപ്പാട്ടുനിന്നാണ് സൈബർ സെല്ലിന്റെ സഹായത്തോടെ കസ്റ്റഡിയിലെടുത്തത്.
പൊലീസ് ഇൻസ്പെക്ടർ ജി.സുരേഷ് കുമാറിന്റെ നേതൃത്വത്തില്‍ എസ്ഐ. മുഹ്സിൻ മുഹമ്മദ്, സി.പി.ഒ.മാരായ ആരോമല്‍, ശരത്, സുരേഷ്, ശബാന എന്നിവരാണ് കേസ് അന്വേഷിച്ചത്.
Third Eye News Live
0