play-sharp-fill
സിപിഎം. പ്രവര്‍ത്തകന്‍ ഹരിദാസനെ കൊലപ്പെടുത്തിയതിന് പിന്നിലെ രാഷ്ട്രീയം ഉറപ്പിക്കാന്‍ പൊലീസ്; അടുക്കളഭാഗത്ത് ഭാര്യയുടെ കൈയില്‍ മീന്‍സഞ്ചി നല്‍കി മുന്‍വശത്തേക്ക് വരുമ്പോൾ അക്രമികൾ ചാടി വീണു; പിന്നെ ക്രൂര കൊലപാതകം;ബിജെപി മണ്ഡലം പ്രസിഡന്റും തലശ്ശേരി നഗരസഭ അംഗവുമായ കെ.ലിജേഷിനെ കസ്റ്റഡിയില്‍ എടുത്ത് പൊലീസ്

സിപിഎം. പ്രവര്‍ത്തകന്‍ ഹരിദാസനെ കൊലപ്പെടുത്തിയതിന് പിന്നിലെ രാഷ്ട്രീയം ഉറപ്പിക്കാന്‍ പൊലീസ്; അടുക്കളഭാഗത്ത് ഭാര്യയുടെ കൈയില്‍ മീന്‍സഞ്ചി നല്‍കി മുന്‍വശത്തേക്ക് വരുമ്പോൾ അക്രമികൾ ചാടി വീണു; പിന്നെ ക്രൂര കൊലപാതകം;ബിജെപി മണ്ഡലം പ്രസിഡന്റും തലശ്ശേരി നഗരസഭ അംഗവുമായ കെ.ലിജേഷിനെ കസ്റ്റഡിയില്‍ എടുത്ത് പൊലീസ്

സ്വന്തം ലേഖിക
കോടിയേരി: സിപിഎം.പ്രവര്‍ത്തകന്‍ ഹരിദാസനെ കൊലപ്പെടുത്തിയതിന് പിന്നിലെ രാഷ്ട്രീയം ഉറപ്പിക്കാന്‍ പൊലീസ്. പൊലീസ് കസ്റ്റഡിയിലെടുത്ത ബിജെപി നേതാവിന്റെ പ്രസംഗം വിവാദമായിരുന്നു. ഈ പ്രസംഗത്തിന്റെ പേരിലാണു ബിജെപി മണ്ഡലം പ്രസിഡന്റും തലശ്ശേരി നഗരസഭ അംഗവുമായ കെ.ലിജേഷിനെ കസ്റ്റഡിയില്‍ എടുത്തിരുകുന്നതെന്ന് പൊലീസ് പറയുന്നു.

എന്നാല്‍ ലിജേഷില്‍ നിന്ന് നിര്‍ണ്ണായക വിവരങ്ങള്‍ കിട്ടിയെന്ന സൂചനയാണ് പൊലീസ് നല്‍കുന്നത്. പത്തോളം പേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തതായും സൂചനയുണ്ട്. ഇവരേയും ചോദ്യം ചെയ്യുകയാണ്. അന്വേഷണം അതീവ രഹസ്യമായാണ് പുരോഗമിക്കുന്നത്. വിവരങ്ങള്‍ പുറത്തു പോകാതിരിക്കാന്‍ പൊലീസ് ജാഗ്രത കാട്ടുന്നുണ്ട്.

തിങ്കളാഴ്ച പുലര്‍ച്ചെ 1.30-ന്. മത്സ്യത്തൊഴിലാളിയായ ഹരിദാസ് ജോലി കഴിഞ്ഞ് വീട്ടിലെത്തി അടുക്കളഭാഗത്ത് ഭാര്യയുടെ കൈയില്‍ മീന്‍സഞ്ചി നല്‍കി മുന്‍വശത്തേക്ക് വരുമ്പോഴാണ് ആക്രമണം. ഹരിദാസനെ അടുത്ത് അറിയാവുന്നവരാണ് ആക്രമിച്ചതെന്ന് ഇതില്‍ നിന്ന് വ്യക്തമാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വീട്ടുമുറ്റത്തും പറമ്പിലുമിട്ടാണ് വെട്ടിപ്പരിക്കേല്‍പ്പിച്ചത്. രക്ഷപ്പെട്ടോടാന്‍ ശ്രമിച്ചപ്പോള്‍ അക്രമികള്‍ സംഘംചേര്‍ന്ന് വെട്ടുകയായിരുന്നു. മുന്‍വശത്തെ മതിലിനോടുചേര്‍ന്നാണ് ഹരിദാസന്‍ വീണുകിടന്നത്. അവിടെ രക്തം തളംകെട്ടിയിരുന്നു. അതിക്രൂരമായിരുന്നു ആക്രമണം.

ഹരിദാസന്റെ നിലവിളികേട്ട് വാതില്‍ തുറന്ന് ഭാര്യയും ഇളയ സഹോദരന്‍ സുരേന്ദ്രനും വീട്ടിലുള്ള മറ്റുള്ളവരും പുറത്തേക്ക് വന്നപ്പോഴാണ് അക്രമിസംഘം ഓടിരക്ഷപ്പെട്ടത്. സംഘം രണ്ട് വഴികളിലൂടെയാണ് രക്ഷപ്പെട്ടതെന്ന് കരുതുന്നു. രണ്ട് വഴികളിലും രക്തം കണ്ടെത്തിയിട്ടുണ്ട്.
അതിനിടെ ഹരിദാസനെ കൊലപ്പെടുത്താന്‍ ഉപയോഗിച്ചതെന്ന് കരുതുന്ന ആയുധങ്ങള്‍ വീട്ടുപറമ്ബില്‍നിന്ന് ന്യൂമാഹി പൊലീസ് കണ്ടെടുത്തു. ‘എസ്’ ആകൃതിയില്‍ ഒന്നരയടി നീളമുള്ള കൈപ്പിടിയുള്ള വടിവാളും രണ്ടടി നീളമുള്ള ഇരുമ്പ് പൈപ്പുമാണ് കണ്ടെത്തിയത്.

വിരലടയാളവിദഗ്ധ സിന്ധുവിന്റെ നേതൃത്വത്തില്‍ ഇവ പരിശോധിച്ചു. വാള്‍ ചോരപുരണ്ട നിലയിലായിരുന്നു. പി.എം. ജിജേഷിന്റെ നേതൃത്വത്തില്‍ ശ്വാനസേനയും പരിശോധന നടത്തി. സംഭവസ്ഥലത്തും തലശ്ശേരി മേഖലയിലും വന്‍ പൊലീസ് സന്നാഹത്തെ വിന്യസിച്ചിട്ടുണ്ട്. ജില്ലയിലെ വിവിധ സ്റ്റേഷനുകളില്‍നിന്നുള്ള പൊലീസ് ഉദ്യോഗസ്ഥരെ ന്യൂമാഹിയിലും തലശ്ശേരിയിലും നിയോഗിച്ചു. ന്യൂമാഹി പൊലീസ് ഇന്‍സ്പെക്ടര്‍ വി.വി. ലതീഷിന്റെ നേതൃത്വത്തിലാണ് അന്വേഷണം.

പുന്നോല്‍ താഴെവയല്‍ മൂത്തകൂലോത്തു ക്ഷേത്രത്തിലെ തിറ ഉത്സവത്തിനിടെ സംഘപരിവാര്‍ പ്രവര്‍ത്തകരെ സിപിഎം പ്രവര്‍ത്തകര്‍ ആക്രമിച്ചു എന്ന് ആരോപിച്ച്‌ ഈ മാസം 9ന് പുന്നോലില്‍ നടന്ന പ്രതിഷേധ പ്രകടനത്തിനു ശേഷം ലിജേഷ് നടത്തിയ പ്രസംഗത്തിലെ വിവാദഭാഗം വലിയ ചര്‍ച്ചയായിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ലിജേഷിനെ അറസ്റ്റു ചെയ്തത്.

‘ധീരമായി ഇതിനെ പ്രതിരോധിക്കാന്‍ വേണ്ടിയിട്ടാണ് ഈ പ്രതിഷേധ പ്രകടനം ഒരു സന്ദേശം എന്നുള്ള രീതിയില്‍ ഇവിടെ സംഘടിപ്പിച്ചിട്ടുള്ളത്. നമ്മുടെ പ്രവര്‍ത്തകരുടെ മേല്‍, അവരുടെ ശരീരത്തിനു മേല്‍ കൈ വച്ചാല്‍ അത് എങ്ങനെയാണു കൈകാര്യം ചെയ്യേണ്ടതെന്ന കൃത്യമായ ബോധ്യം നമുക്കെല്ലാവര്‍ക്കും ഉണ്ട്. സമാധാന അന്തരീക്ഷം നിലനില്‍ക്കുന്ന ഈ പ്രദേശത്തു കൊടുംക്രിമിനലുകളായ 2 പേരുടെ തോന്ന്യാസത്തിന്റെ പേരില്‍ നമ്മുടെ നാട് അശാന്തിയിലേക്കു പോകേണ്ടതില്ല എന്ന ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ് ഇതു ജനങ്ങളുടെ മുന്നില്‍ തുറന്നു കാണിക്കാന്‍ ഈ പ്രകടനം നിശ്ചയിച്ചത്.’-ഇതായിരുന്നു പ്രസംഗം,

ഹരിദാസനെ വകവരുത്താന്‍ ആര്‍എസ്‌എസുകാരുടെ 2 സംഘങ്ങള്‍ തയാറായി നിന്നിരുന്നുവെന്നും തലശ്ശേരി നഗരസഭ അംഗമായ ബിജെപി നേതാവിന്റെ പ്രകോപനപരമായ പ്രസംഗം കൊലപാതകത്തിനു പ്രേരണ ആയതായും സിപിഎം ജില്ലാ സെക്രട്ടറി എം വിജയരാജന്‍ ആരോപിച്ചു. കൊലപാതകവുമായി ബിജെപിക്കു ബന്ധമില്ലെന്നു ജില്ലാ പ്രസിഡന്റ് എന്‍.ഹരിദാസന്‍ പറഞ്ഞു.

പരിയാരം ഗവ. മെഡിക്കല്‍ കോളജില്‍ പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം സിപിഎം നേതാക്കള്‍ ഏറ്റുവാങ്ങിയ മൃതദേഹം വിലാപയാത്രയായി എത്തിച്ചു പുന്നോല്‍ താഴെവയലില്‍ സംസ്‌കരിച്ചു.