പെണ്‍കുട്ടികളുടെ പീരിഡ്‌സ് ദിവസം പോലും പ്രവചിക്കുന്ന ആൾ ; തനിക്ക് നേരെയുള്ള ഭീഷണിയും സത്യാവസ്ഥയും വെളിപ്പെടുത്തി ഹരി പത്തനാപുരം

പെണ്‍കുട്ടികളുടെ പീരിഡ്‌സ് ദിവസം പോലും പ്രവചിക്കുന്ന ആൾ ; തനിക്ക് നേരെയുള്ള ഭീഷണിയും സത്യാവസ്ഥയും വെളിപ്പെടുത്തി ഹരി പത്തനാപുരം

സ്വന്തം ലേഖകൻ

പ്രവചനങ്ങള്‍ നടത്തി വൈറലായ ജോത്സ്യനാണ് ഹരി പത്തനാപുരം. സോഷ്യല്‍ മീഡിയയിലടക്കം നിരവധി ആരാധകരുള്ള ഹരി മറ്റുള്ളവരില്‍ നിന്നും ഏറെ വ്യത്യസ്തനാണ്. പല ജോത്സ്യന്മാരും പണത്തിന് വേണ്ടി പറയുന്ന തട്ടിപ്പുകള്‍ ചൂണ്ടി കാണിച്ചാണ് ഹരി ജനപ്രിയനാവുന്നത്. എന്നാല്‍ തനിക്കും ഭീഷണികളൊക്കെ ഉണ്ടാവാറുണ്ടെന്ന് പറയുകയാണ് താരം.

ഇടയ്ക്ക് താനൊരു പ്രവചനം നടത്തി വൈറലായ സംഭവത്തെ കുറിച്ചും ജാങ്കോ സ്‌പേസ് ടിവിയ്ക്ക് നല്‍കിയ അഭിമുഖത്തിലൂടെ പങ്കുവെച്ചിരിക്കുകയാണ് താരം. പെണ്‍കുട്ടികളുടെ പിരീഡ്‌സ് ദിവസം പോലും പ്രവചിക്കുന്ന ആളെന്ന നിലയിലാണ് താനിപ്പോള്‍ അറിയപ്പെടുന്നതെന്നാണ് ഹരി വ്യക്തമാക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്റെ ഫേസ്ബുക്കില്‍ ആദ്യമൊക്കെ എടാ ഊളേ എന്നുള്ള കമന്റുകള്‍ വരും. നിങ്ങളിപ്പോഴാണോ ഞാന്‍ ഊളയാണെന്ന് മനസിലാക്കുന്നതെന്ന് തിരിച്ച്‌ ചോദിക്കും. അതോടെ പിന്നെ കുഴപ്പമില്ല. എന്നാല്‍ ഞാന്‍ ഊളയല്ലെന്ന് അവരോട് വാദിക്കാന്‍ പോകുമ്ബോഴാണ് അവരും തര്‍ക്കിക്കാന്‍ വരുന്നത്. ഞാന്‍ എല്ലാ കമന്റിനും മറുപടി കൊടുക്കുന്ന ആളാണ്. വെളുപ്പിന് നാല് മണിയ്ക്ക് അലാറാം വെച്ച്‌ എഴുന്നേറ്റിരുന്ന് കമന്റിന് മറുപടി കൊടുക്കുന്ന ആളാണ് ഞാനെന്ന് ഹരി പറയുന്നു.

എനിക്ക് കമന്റ് തരുന്നവരോട് കാണിക്കുന്ന ബഹുമാനമാണ് അത്. നെഗറ്റീവ് ആണെങ്കിലും പോസിറ്റീവ് ആണെങ്കിലും എല്ലാവര്‍ക്കും മറുപടി കൊടുക്കും. തെറി വിളിക്കുന്നവര്‍ പോലുമുണ്ട്. അങ്ങനെ കഴിഞ്ഞ ദിവസം വന്ന തെറിയ്ക്ക് നിങ്ങള്‍ പറഞ്ഞത് തെറ്റാണെന്നും ശരിയായ തെറി വാക്ക് ഇതാണെന്നും പറഞ്ഞ് ഞാന്‍ മറുപടി കൊടുത്തു.

പിന്നെ കമന്റ് കൊടുക്കാന്‍ തുടങ്ങിയതിന് ശേഷം ഭീഷണികളൊന്നും വരാറില്ലെന്നും താരം കൂട്ടിച്ചേര്‍ത്തിരിക്കുകയാണ്. നമ്മളെ ഭീഷണിപ്പെടുത്തുന്നവരോട് ചോദ്യങ്ങള്‍ ചോദിച്ചാല്‍ അവര്‍ നിര്‍ത്തും. എന്നാല്‍ നമുക്ക് ശത്രുക്കള്‍ ഉള്ളത് ശരിക്കും സൂക്ഷിക്കേണ്ട കാര്യമാണ്.

ജോതിഷത്തെ വിശ്വാസമില്ലാത്ത നീയെങ്ങനെ ഇതൊക്കെ പറയുമെന്ന് ചിലര്‍ ചോദിക്കും. എന്നാല്‍ ഞാനങ്ങനെ പറഞ്ഞിട്ടേയില്ല. ജോതിഷ്യത്തെ ചൂഷണത്തിന് ഉപയോഗിക്കരുതെന്നാണ് ഞാന്‍ പറഞ്ഞിട്ടുള്ളത്. കള്ളത്തരം കാണിക്കുന്നവരെ വിശ്വസിക്കരുതെന്ന് ഞാന്‍ പറഞ്ഞിട്ടുണ്ട്.

പെണ്‍കുട്ടികളുടെ പീരിഡ്‌സ് ദിവസം പ്രവചിക്കുന്ന ആളാണ് ഞാനെന്ന തരത്തിലൊരു കഥ പ്രചരിക്കുന്നതിനെ പറ്റിയും ഹരി പത്തനാപുരം വ്യക്തമാക്കി. ‘ഒരിക്കല്‍ ഒരു പെണ്‍കുട്ടിയുടെ വിവാഹത്തിന് തീയ്യതി കുറിക്കാനായി അച്ഛനും കൊച്ചച്ഛന്മാരുമൊക്കെ ചേര്‍ന്ന് എന്റെ അടുത്ത് വന്നു. നല്ല മുഹൂര്‍ത്തം നോക്കിയപ്പോള്‍ പതിമൂന്നാം തീയ്യതി കണ്ടു.

സാധാരണ കല്യാണത്തിന് മുഹൂര്‍ത്തം നോക്കുമ്ബോള്‍ പെണ്‍കുട്ടികളുടെ പിരീഡ്‌സ് ദിവസം ഒഴിവാക്കാറുണ്ട്. വിവാഹം വളരെ പവിത്രമായി കാണുന്നത് കൊണ്ട് പിരീഡ്‌സ് ദിവസം വിവാഹം നടത്തില്ലെന്നാണ് പൊതുവേ. അതുകൊണ്ട് തന്നെ തീയ്യതി എടുക്കാന്‍ വരുന്നവരോട് പതിമൂന്നാം തീയ്യതി മകള്‍ക്ക് പിരീഡസ് ആണോന്ന് കുട്ടിയുടെ അച്ഛനോട് ചോദിച്ചു.

അദ്ദേഹത്തിന് അറിയില്ലെന്ന് പറഞ്ഞപ്പോള്‍ പുള്ളി വീട്ടില്‍ വിളിച്ച്‌ മകളോട് കാര്യം ചോദിച്ചു. പതിമൂന്നാം തീയ്യതി നിനക്ക് പീരിഡ്‌സ് ആണോന്ന് ചോദിച്ചപ്പോള്‍ അതെങ്ങനെ അറിഞ്ഞുവെന്നായി. ജോത്സ്യന്‍ പറഞ്ഞതാണെന്ന് പറഞ്ഞപ്പോള്‍ അവര്‍ക്കും അത്ഭുതമായി. പീരിഡ്‌സ് ദിവസം ഞാന്‍ പ്രവചിച്ചു എന്നായി. സത്യത്തില്‍ വിവാഹത്തിന് വരുന്ന എല്ലാവരോടും പിരീഡ്‌സ് ദിവസം എന്നാണെന്ന് ചോദിക്കാറുള്ളതാണ്. അങ്ങനെ ചോദിച്ച സംഭവമാണ് ഇങ്ങനെയായി മാറിയതെന്നാണ്’, ഹരി പത്തനാപുരം പറയുന്നത്.