108 അടി ഉയരത്തിൽ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ഹനുമാൻ വിഗ്രഹം ഇന്ത്യയിൽ ; രാജ്യത്തെ ഏറ്റവും പ്രശസ്തമായ ഹനുമാൻ ക്ഷേത്രങ്ങളിലൊന്നാണിത്

108 അടി ഉയരത്തിൽ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ഹനുമാൻ വിഗ്രഹം ഇന്ത്യയിൽ ; രാജ്യത്തെ ഏറ്റവും പ്രശസ്തമായ ഹനുമാൻ ക്ഷേത്രങ്ങളിലൊന്നാണിത്

സ്വന്തം ലേഖകൻ

ന്യൂ ഡൽഹി : ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ഹനുമാന്‍ പ്രതിമയും ഇന്ത്യയിൽ . ഡല്‍ഹിയിലെ കരോള്‍ ബാഗിലാണ് ഈ വിഗ്രഹം സ്ഥാപിച്ചിരിക്കുന്നത് .
ടിവിയിലും സിനിമയിലും ഹനുമാന്റെ കൂറ്റന്‍ വെര്‍മിലിയന്‍ നിറത്തിലുള്ള വിഗ്രഹം കാണുമ്ബോള്‍ ഇത് ഡല്‍ഹിയാണെന്ന് നിങ്ങള്‍ക്ക് മനസ്സിലാകും. യഥാര്‍ത്ഥത്തില്‍, ഇത് കരോള്‍ ബാഗിലെ ഹനുമാന്‍ ക്ഷേത്രത്തിലെ വിഗ്രഹമാണ്.

രാമഭക്തനായ ഹനുമാന്റെ ലക്ഷക്കണക്കിന് വിഗ്രഹങ്ങളും ലക്ഷക്കണക്കിന് ക്ഷേത്രങ്ങളും രാജ്യത്തുണ്ടെങ്കിലും കരോള്‍ ബാഗില്‍ സ്ഥിതി ചെയ്യുന്ന ഹനുമാന്‍ ക്ഷേത്രം രാജ്യത്തെ ഏറ്റവും പ്രശസ്തമായ ഹനുമാന്‍ ക്ഷേത്രങ്ങളിലൊന്നാണ്. ഈ ക്ഷേത്രം സങ്കട മോചന ഹനുമാന്‍ ധാം എന്നും അറിയപ്പെടുന്നു. 108 അടി ഉയരമുള്ള ഹനുമാന്‍ പ്രതിമയ്ക്ക് ഈ ക്ഷേത്രം ലോകമെമ്ബാടും പ്രശസ്തമാണ്. ഇതില്‍ ഹനുമാന്‍ രാമലക്ഷ്മണനെയും സീതാദേവിയെയും നെഞ്ച് പിളര്‍ന്ന് കാണിക്കുന്നത് കാണാം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

1994ലാണ് ഈ ക്ഷേത്രത്തിന്റെ നിര്‍മ്മാണം ആരംഭിച്ചത്. ഏകദേശം 13 വര്‍ഷം കൊണ്ടാണ് ക്ഷേത്ര നിര്‍മ്മാണ് പൂര്‍ത്തിയായത്. ചൊവ്വാഴ്ചകളില്‍ ഏറ്റവും കൂടുതല്‍ ഭക്തജനത്തിരക്കാണ് ഈ ക്ഷേത്രത്തില്‍ കാണപ്പെടുന്നത്. ജമ്മു കശ്മീരിലെ വൈഷ്ണോ ദേവിയുടേതിന് സമാനമായ ഒരു ഗുഹയും ഇവിടെയുണ്ട്. ഈ ഗുഹയില്‍ പിണ്ടി എന്ന ഒരു വിശുദ്ധ പാറയുണ്ട്, ഇവിടെ വെള്ളം ഗംഗയുടെ രൂപത്തില്‍ ഒഴുകുന്നു. ക്ഷേത്രത്തിലേക്കുള്ള പ്രവേശന കവാടം ഒരു ഭൂതത്തിന്റെ തുറന്ന വായയോട് സാമ്യമുള്ളതാണ്. വിഗ്രഹത്തിന്റെ പാദങ്ങള്‍ക്ക് അടുത്തായി കാളി ദേവിയുടെ ഒരു ക്ഷേത്രവുമുണ്ട്.

ഹനുമാന്‍ ക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്തുന്ന ഭക്തര്‍ കാളി ക്ഷേത്രം സന്ദര്‍ശിക്കാതെ മടങ്ങാറില്ല. ചൊവ്വ, ശനി ദിവസങ്ങളില്‍ ഇവിടെ വലിയ ആരതി നടക്കുന്നു. ഈ സമയത്താണ്, 108 അടി വിഗ്രഹത്തിന്റെ ഹൃദയഭാഗത്തായി ശ്രീരാമന്റെയും സീതാദേവിയുടെയും വിഗ്രഹങ്ങളുടെ ദര്‍ശനം ലഭിക്കുന്നത്. ഇന്ത്യാ ഗേറ്റും കുത്തബ് മിനാറും പോലെ, ഇപ്പോള്‍ ഹനുമാന്റെ കൂറ്റന്‍ പ്രതിമ ഡല്‍ഹിയുടെ ഐഡന്റിറ്റിയായി മാറിയിരിക്കുകയാണ്.