play-sharp-fill
ആറു വയസുകാരിയെ ക്രൂരമായി കൊലപ്പെടുത്തിയ പ്രതിയ്ക്ക് നേരെ നാട്ടുകാരുടെ പ്രതിഷേധം: അർജുനെ നാട്ടുകാർ കയ്യേറ്റം ചെയ്തു; രക്ഷപെട്ടത് തലനാരിഴയ്ക്ക്

ആറു വയസുകാരിയെ ക്രൂരമായി കൊലപ്പെടുത്തിയ പ്രതിയ്ക്ക് നേരെ നാട്ടുകാരുടെ പ്രതിഷേധം: അർജുനെ നാട്ടുകാർ കയ്യേറ്റം ചെയ്തു; രക്ഷപെട്ടത് തലനാരിഴയ്ക്ക്

തേർഡ് ഐ ബ്യൂറോ

ഇടുക്കി: ആറു വയസുകാരിയെ ക്രൂരമായി പീഡിപ്പിച്ച ശേഷം അതിക്രൂരമായി കൊന്ന് കെട്ടിത്തൂക്കിയ പ്രതിയ്ക്ക് നേരെ നാട്ടുകാരുടെ പ്രതിഷേധം. ക്രൂരമായ രീതിയിലാണ് പ്രതി പെൺകുട്ടിയെ പീഡിപ്പിച്ച് കൊന്ന് കെട്ടിത്തൂക്കിയത്. സമൂഹത്തിൽ മാന്യനായി നടന്ന പ്രതിയാണ് ഇപ്പോൾ കൊലക്കേസിൽ അറസ്റ്റിലായിരിക്കുന്നത്.

വണ്ടിപ്പെരിയാറിൽ 6 വയസ്സുകാരിയെ പീഡനത്തിനിടെ കൊന്ന് കെട്ടിത്തൂക്കിയ കേസിൽ അറസ്റ്റിലായ അയൽവാസി അർജ്ജുനെ തെളിവെടുപ്പിനെത്തിച്ചപ്പോൾ നാട്ടുകാരുടെ പ്രതിഷേധമാണ് ഉയർന്നത്. ആക്രമിക്കാൻ ശ്രമിച്ച സ്ത്രീകൾ അടക്കമുള്ള ജനക്കൂട്ടത്തെ പൊലീസ് ഏറെ പാടുപെട്ടാണ് നിയന്ത്രിച്ചത്. പെൺകുട്ടിയെ കൊലപ്പെടുത്തിയ വിധവും തുടർന്ന് ഇവിടെ നിന്ന് രക്ഷപെട്ട രീതിയും അർജ്ജുൻ പൊലീസ് സംഘത്തിനുമുമ്പാകെ വിവരിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൃത്യം നടത്തിയ ശേഷം മുറി അകത്തുനിന്നും പൂട്ടി ജനൽ വഴി ഇറങ്ങി രക്ഷപെടുകയായിരുന്നു എന്നാണ് അർജ്ജുൻ പൊലീസിൽ മൊഴി നൽകിയിരുന്നത്. 11 മണിയോടെയാണ് അർജ്ജുനെ പെൺകുട്ടി താമസിച്ചിരുന്ന കെട്ടിടത്തിനടുത്തേയ്ക്ക് ശക്തമായ പൊലീസ് കാവലിൽ തെളിവെടുപ്പിനെത്തിച്ചത്.
ജനക്കൂട്ട ആക്രമണഭീഷണി കണക്കിലെടുത്ത് വൻ പൊലീസ് സന്നാഹത്തിന്റെ അകമ്പടിയോടെയാണ് അർജ്ജുനെ തെളിവെടുപ്പിന് എത്തിച്ചത്. എല്ലാ സുരക്ഷാ ക്രമീകരണങ്ങളെയും മറികടന്നാണ് രോഷാകുലരായ ജനക്കൂട്ടം അർജ്ജുനെ കൈകാര്യം ചെയ്യാൻ ഒരുമ്പെട്ടത്.