play-sharp-fill
ഹജ്ജ് 2022- പഠനക്ലാസ് മെയ് പത്തിന് കാഞ്ഞിരപ്പള്ളി   അസർ ഫൗണ്ടേഷൻ ഓഡിറ്റോറിയത്തിൽ വച്ച്  നടക്കും

ഹജ്ജ് 2022- പഠനക്ലാസ് മെയ് പത്തിന് കാഞ്ഞിരപ്പള്ളി അസർ ഫൗണ്ടേഷൻ ഓഡിറ്റോറിയത്തിൽ വച്ച് നടക്കും

സ്വന്തം ലേഖകൻ

ഈരാറ്റുപേട്ട: കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റിക്കുകീഴിൽ ഹജ്ജിന് അവസരം ലഭിച്ച കോട്ടയം ജില്ലയിലെ ഹാജിമാർക്കുള്ള ഹജ്ജ് സാങ്കേതികപഠനക്ലാസ് മെയ് പത്താം തീയതി ചൊവ്വാഴ്ച രാവിലെ 9 മണിമുതൽ 4 മണിവരെ കാഞ്ഞിരപ്പള്ളി നൈനാർ പള്ളിക്കു സമീപമുള്ള അസർ ഫൗണ്ടേഷൻ ഓഡിറ്റോറിയത്തിൽ വച്ച് നടക്കും.


കേരള സംസ്ഥാന ഗവൺമെൻ്റ് ചീഫ് വിപ്പ് ഡോക്ടർ എൻ ജയരാജ് എംഎൽഎ സാങ്കേതിക പഠനക്ലാസ് ഉദ്ഘാടനം ചെയ്യും. ഹജ്ജ് കമ്മിറ്റി മെമ്പർ കടയ്ക്കൽ അബ്ദുൽ അസീസ് മൗലവി, മുൻ മെമ്പർ മുസമ്മിൽ ഹാജി, നൈനാർ പള്ളി ചീഫ് ഇമാം ഇജാസ് കൗസരി തുടങ്ങിയവർ പങ്കെടുക്കുന്ന യോഗത്തിൽ സാങ്കേതിക പരിശീലന ക്ലാസ് സംസ്ഥാന ഹജ്ജ് കമ്മറ്റി മാസ്റ്റർട്രയിനർ എൻ പി ഷാജഹാൻ നയിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഹജ്ജ് കമ്മിറ്റി വഴി ഹജ്ജിനുപോകാൻ അവസരം ലഭിച്ചവരും വെയിറ്റിംഗ് ലിസ്റ്റിൽ അഞ്ഞുറുവരെ ഉള്ളവരും നിർബന്ധമായും ഹജ്ജ് ക്ലാസിൽ പങ്കെടുക്കണമെന്ന് ജില്ലാ ട്രെയിനർ ഷിഹാബ് പുതുപ്പറമ്പിൽ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 9447548580