play-sharp-fill
തലച്ചോറിൻ്റെ ആരോ​ഗ്യത്തിന് സഹായിക്കുന്ന ചില കാര്യങ്ങൾ.. ഇവ നിത്യജീവിതത്തിൽ ശീലമാക്കാം

തലച്ചോറിൻ്റെ ആരോ​ഗ്യത്തിന് സഹായിക്കുന്ന ചില കാര്യങ്ങൾ.. ഇവ നിത്യജീവിതത്തിൽ ശീലമാക്കാം

മനുഷ്യ ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവവും കൂടുതൽ പ്രവർത്തിക്കുന്ന ഭാ​ഗവുമാണ് നമ്മുടെ തലച്ചോറ്. ചില സമയങ്ങളിൽ നമുക്ക് മറവി അനുഭവപ്പെടുന്നത് തലച്ചോറിന്റെ പ്രവർത്തനം ശരിയായ രീതിയിൽ നടക്കാത്തതിനാലാണ്.

എന്നാൽ, തലച്ചോറിന്‍റെ ആരോഗ്യത്തിനും ഓർമ്മശക്തിക്കും ബുദ്ധിവികാസത്തിനുമായി ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. അവ എന്തെല്ലാമെന്ന് നോക്കാം.

പതിവായി വ്യായാമം ചെയ്യുന്നത് തലച്ചോറിലേയ്ക്കുള്ള രക്തയോട്ടം കൂട്ടാനും തലച്ചോറിന്‍റെ പ്രവർത്തനം മെച്ചപ്പെടുത്താനും സഹായിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നല്ല സൗഹൃദങ്ങള്‍, ബന്ധുക്കളുമായുള്ള സ്നേഹബന്ധം തുടങ്ങിയവയൊക്കെ തലച്ചോറിനെ പോസിറ്റീവായിരിക്കാന്‍ സഹായിക്കും.

തലച്ചോറിന്‍റെ ആരോഗ്യത്തിന് ഉറക്കം ഏറെ പ്രധാനമാണ്. കാരണം ഉറക്കം ശരിയായില്ലെങ്കില്‍ അത് തലച്ചോറിനെ ബാധിക്കാം. ഓര്‍മ്മശക്തി കുറയാനും, പഠനത്തില്‍ ശ്രദ്ധ കൊടുക്കാതിരിക്കാനും ഇത് കാരണമാകും. മാനസികാരോഗ്യത്തെയും ഇത് ബാധിക്കാം. അതിനാല്‍ രാത്രി ഏഴ്- എട്ട് മണിക്കൂര്‍ എങ്കിലും ഉറങ്ങുക.

തലച്ചോറ് എപ്പോഴും പ്രവര്‍ത്തിച്ചുകൊണ്ടിരിക്കാന്‍ പസിലുകളും മറ്റ് ബ്രെയിന്‍ ഗെയിമുകളും കളിക്കുന്നത് ഏറെ ഗുണം ചെയ്യും.

തലച്ചോറിന്‍റെ ആരോഗ്യത്തിനായി പോഷകാഹാരം ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ടത് പ്രധാനമാണ്. ഒമേഗ 3 ഫാറ്റി ആസിഡുകൾ, ആന്‍റി ഓക്സിഡന്‍റുകള്‍, ഇരുമ്പ്, പ്രോട്ടീന്‍, വിറ്റാമിനുകള്‍, ധാതുക്കള്‍ തുടങ്ങിയവ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുക. അതുപോലെ സംസ്കരിച്ച ഭക്ഷണങ്ങൾ, മധുരപലഹാരങ്ങൾ തുടങ്ങിയവ ഒഴിവാക്കുന്നതാണ് തലച്ചോറിന്‍റെ ആരോഗ്യത്തിന് നല്ലത്.

തലച്ചോറിന്‍റെ പ്രവർത്തനം മെച്ചപ്പെടുത്താനും ഏകാഗ്രത ലഭിക്കാനും വായന സഹായിക്കും. ഇതിനായി പുസ്തക വായന ജീവിതത്തിന്‍റെ ഭാഗമാക്കുന്നത് നല്ലതാണ്.