video
play-sharp-fill
വിവാഹം നിശ്ചയിച്ചതുമായി ബന്ധപ്പെട്ട് വിവാഹിതയായ കാമുകിയുമായി തർക്കം ; 32 കാരിയെ കൊല ചെയ്ത് ജിം പരിശീലകന്‍ കലക്ടറുടെ വസതിക്ക് സമീപം കുഴിച്ചുമൂടി; മൃതദേഹം കണ്ടെത്തിയത് നാലുമാസത്തെ അന്വേഷണത്തിന് ശേഷം ; മൃതദേഹം മറവുചെയ്യാനുമുള്ള ആശയം ലഭിച്ചത് ദൃശ്യം സിനിമയുടെ ഹിന്ദി പതിപ്പ് കണ്ടെന്ന് പ്രതി

വിവാഹം നിശ്ചയിച്ചതുമായി ബന്ധപ്പെട്ട് വിവാഹിതയായ കാമുകിയുമായി തർക്കം ; 32 കാരിയെ കൊല ചെയ്ത് ജിം പരിശീലകന്‍ കലക്ടറുടെ വസതിക്ക് സമീപം കുഴിച്ചുമൂടി; മൃതദേഹം കണ്ടെത്തിയത് നാലുമാസത്തെ അന്വേഷണത്തിന് ശേഷം ; മൃതദേഹം മറവുചെയ്യാനുമുള്ള ആശയം ലഭിച്ചത് ദൃശ്യം സിനിമയുടെ ഹിന്ദി പതിപ്പ് കണ്ടെന്ന് പ്രതി

സ്വന്തം ലേഖകൻ

കാണ്‍പൂര്‍: യുവതിയെ ജിം പരിശീലകനായ യുവാവ് കലക്ടറുടെ വസതിക്ക് സമീപം കൊന്ന് കുഴിച്ചുമൂടി. ഉത്തര്‍പ്രദേശിലെ കാണ്‍പൂരിലാണ് സംഭവം. കഴിഞ്ഞ നാലു മാസമായി നടത്തിയ അന്വേഷണത്തിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്. യുവതിയെ കാണാനില്ലെന്ന പരാതിയില്‍ അന്വേഷണം നടക്കവെയാണ് മൃതദേഹം കണ്ടെത്തിത്. കാമുകനായ ജിം പരിശീലകന്‍ യുവതിയെ കൊലപ്പെടുത്തിയ ശേഷം കലക്ടറുടെ വസതിക്ക് സമീപം കുഴിച്ചു മൂടുകയായിരുന്നു.

അജയ് ദേവഗണ്‍ നായകനായ ദൃശ്യം എന്ന ഹിന്ദി സിനിമനില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് കൊല ചെയ്തതെന്ന് പ്രതി പൊലീസിനോട് സമ്മതിച്ചു. കഴിഞ്ഞ ജൂണ്‍ 24നാണ് 32കാരി ഏകതയെ കാണാനില്ലെന്ന് ഭര്‍ത്താവ് പൊലീസില്‍ പരാതി നല്‍കുന്നത്. യുവതിയെ കണ്ടെത്താന്‍ പൊലീസ് അന്വേഷണം നടത്തിയെങ്കിലും ഇവരെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. പിന്നാലെയാണ് ജിമ്മിനെക്കുറിച്ചും, പരിശീലകനായ വിശാല്‍ സോണിയെക്കുറിച്ചുമുള്ള സംശയം ഭര്‍ത്താവ് പൊലീസിനോട് പറയുന്നത്. ഇതോടെ ഇയാളെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു ചോദ്യം ചെയ്യുക ആയിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതോടെയാണ് സംഭവത്തിന്റെ ചുഴുളഴിയുന്നത്. ജിം പരിശീലകനായ വിശാല്‍ സോണിയുമായി യുവതി അടുപ്പത്തിലായിരുന്നു. ജിമ്മിലെ പരിശീലനത്തിനിടെയാണ് ഇരുവരും പ്രണയത്തിലായത്. മറ്റൊരു യുവതിയുമായി വിശാലിന്റെ വിവാഹം നിശ്ചയിച്ചതുമായി ബന്ധപ്പെട്ട് ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായി. ഒരു ദിവസം ജിമ്മിലെത്തിയ ഏക്തയുമായി വിശാല്‍ കാറില്‍ പുറത്തേക്ക് പോയി. തര്‍ക്കത്തിനിടെ യുവതിയെ കഴുത്തു ഞെരിച്ച്‌ കൊലപ്പെടുത്തി.

പിന്നീട് മൃതദേഹം സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ഔദ്യോഗിക വസതികള്‍ സ്ഥിതി ചെയ്യുന്ന പ്രദേശത്ത് ജില്ലാ കലക്ടറുടെ വസതിക്ക് സമീപം കുഴിച്ചിടുകയായിരുന്നു. മൃതദേഹഭാഗങ്ങള്‍ പൊലീസ് ഇവിടെ നിന്ന് കണ്ടെടുത്തു. അജയ് ദേവഗണ്‍ നായകനായ ബോളിവുഡ് സിനിമ ദൃശ്യം കണ്ടാണ് ഈ വിധത്തില്‍ കൊലപാതകം നടത്താനും മൃതദേഹം മറവുചെയ്യാനുമുള്ള ആശയം ലഭിച്ചതെന്ന് പ്രതി ചോദ്യംചെയ്യലില്‍ വ്യക്തമാക്കി.