play-sharp-fill
കേരളത്തിൽ ഉരുൾപൊട്ടലിനു കാരണം ഗോവധം , ഗോമാതാവിന്റെ രക്തം എവിടെ വീണാലും അവിടെ ദുരന്തം സംഭവിക്കും ; മുതിർന്ന ബിജെപി നേതാവ് ഗ്യാൻദേവ് അഹൂജ

കേരളത്തിൽ ഉരുൾപൊട്ടലിനു കാരണം ഗോവധം , ഗോമാതാവിന്റെ രക്തം എവിടെ വീണാലും അവിടെ ദുരന്തം സംഭവിക്കും ; മുതിർന്ന ബിജെപി നേതാവ് ഗ്യാൻദേവ് അഹൂജ

ജയ്പൂര്‍: വയനാട്ടിലെ ഉരുള്‍പൊട്ടലില്‍ ലോകമൊന്നാകെ അനുശോചനവും നടുക്കവും രേഖപ്പെടുത്തുന്നതിനിടെ കേരളത്തിനെതിരെ വിദ്വേഷ പരമാര്‍ശവുമായി ബിജെപി നേതാവ്.

വയനാട്ടിലെ ഉരുള്‍പൊട്ടലിന് കാരണം കേരളത്തിലെ ഗോവധമാണ് എന്ന് മുതിര്‍ന്ന ബിജെപി നേതാവ് ഗ്യാന്‍ദേവ് അഹൂജ ആരോപിച്ചു.

രാജസ്ഥാനിലെ ആല്‍വാര്‍ ജില്ലയിലെ രാംഗഢില്‍ നിന്നുള്ള മുന്‍ എം എല്‍ എ കൂടിയാണ് ഗ്യാന്‍ദേവ് അഹൂജ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഗോവധം എവിടെ നടന്നാലും ഇത്തരം സംഭവങ്ങള്‍ തുടരുമെന്ന് ഗ്യാന്‍ദേവ് അഹൂജ അവകാശപ്പെട്ടു.

ഗോഹത്യയുടെ നേരിട്ടുള്ള അനന്തരഫലമാണ് വയനാട്ടിലെ ഉരുള്‍പൊട്ടലെന്ന് അഹൂജ മാധ്യമങ്ങളോട് പ്രതികരിച്ചു.

കേരളത്തില്‍ ഈ ആചാരം അവസാനിപ്പിച്ചില്ലെങ്കില്‍ സമാനമായ ദുരന്തങ്ങള്‍ തുടരുമെന്ന് മുന്നറിയിപ്പ് നല്‍കി.

ഉത്തരാഖണ്ഡ്, ഹിമാചല്‍ പ്രദേശ് തുടങ്ങിയ പ്രദേശങ്ങളില്‍ മേഘവിസ്‌ഫോടനം, മണ്ണിടിച്ചില്‍ തുടങ്ങിയ പ്രകൃതിദുരന്തങ്ങള്‍ ഇടയ്ക്കിടെ ഉണ്ടാകാറുണ്ട്.

എങ്കിലും അത് ഇത്രയും വലിയ ദുരന്തങ്ങള്‍ ഉണ്ടാക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

‘2018 മുതല്‍ ഗോഹത്യയില്‍ ഉള്‍പ്പെട്ട പ്രദേശങ്ങള്‍ ഇത്തരം ദാരുണമായ സംഭവങ്ങള്‍ അഭിമുഖീകരിക്കുന്നതായി കാണുന്നുണ്ട്. ഗോവധം അവസാനിപ്പിച്ചില്ലെങ്കില്‍ കേരളത്തില്‍ സമാനമായ ദുരന്തങ്ങള്‍ തുടരും,’ അഹൂജ പറഞ്ഞു.

വയനാട്ടില്‍ ഗോഹത്യ പരസ്യമായി നടക്കുന്നുണ്ടെന്നും അടുത്തിടെ രാഹുല്‍ ഗാന്ധിക്ക് മുന്നില്‍ പശുവിനെ കൊന്നിരുന്നു എന്നും അദ്ദേഹം ആരോപിച്ചു.

ഗോമാതാവിന്റെ രക്തം എവിടെ വീണാലും അവിടെ ദുരന്തം സംഭവിക്കുന്നു എന്നും അഹൂജ പറഞ്ഞു.ഉത്തരാഖണ്ഡിലും ഹിമാചലിലും ഗോമാതാവിനെ കൊല്ലുന്നത് കുറവാണ്. അതേസമയം കേരളത്തില്‍ ഇത് കൂടുതലാണ്. അതുകൊണ്ടാണ് കേരളത്തില്‍ ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ എണ്ണം കൂടുതലായത് എന്നാണ് ഇയാള്‍ പറയുന്നത്.

ജൂലൈ 30 നാണ് രാജ്യം കണ്ട എക്കാലത്തേയും വലിയ ദുരന്തങ്ങളിലൊന്നായ മുണ്ടക്കൈ, ചൂരലമല, മേപ്പാടി എന്നിവയുള്‍പ്പെടെ വയനാട്ടിലെ ഗ്രാമങ്ങളില്‍ ഒന്നിലധികം ഉരുള്‍പൊട്ടലുകള്‍ ഉണ്ടായത്. മുന്നൂറിലേറെ പേര്‍ മരിച്ച ദുരന്തത്തില്‍ 200 ലേറെ പേര്‍ അഞ്ചാം ദിനത്തിലും കാണാമറയത്താണ്.

ഇതുമായി ബന്ധപ്പെട്ട രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നതിനിടെയാണ് അഹൂജയുടെ ഈ പരാമര്‍ശം.