‘മകൾക്ക് ഇന്ത്യൻ ടീമിൽ സെലക്ഷൻ കിട്ടാതിരുന്നതിൽ വിരോധം’; ബ്രിജ് ഭൂഷണിനെതിരെ നൽകിയത് വ്യാജ പീഡന പരാതി..! തെറ്റ് തിരുത്തുമെന്ന് ഗുസ്തി താരത്തിന്‍റെ പിതാവ്

‘മകൾക്ക് ഇന്ത്യൻ ടീമിൽ സെലക്ഷൻ കിട്ടാതിരുന്നതിൽ വിരോധം’; ബ്രിജ് ഭൂഷണിനെതിരെ നൽകിയത് വ്യാജ പീഡന പരാതി..! തെറ്റ് തിരുത്തുമെന്ന് ഗുസ്തി താരത്തിന്‍റെ പിതാവ്

സ്വന്തം ലേഖകൻ

ന്യൂഡൽഹി: ​ഗുസ്തി ഫെഡറേഷൻ അധ്യക്ഷനും ബിജെപി എം പിയുമായ ബ്രിജ് ഭൂഷൺ സിങ്ങിനെതിരെ നൽകിയത് വ്യാജ പീഡന പരാതിയാണെന്ന് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ പിതാവ്. വാർത്താ ഏജൻസിയായ പിടിഐയോടാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്. തന്റെ മകളോട് നീതി പൂർവമല്ല ബ്രിജ് ഭൂഷൺ ഇടപെട്ടത്. മകൾക്ക് ഇന്ത്യൻ ടീമിൽ സെലക്ഷൻ കിട്ടാതെ വന്നതോടെ വിരോധം തോന്നി. അതിനു മറുപടി നൽകുകയെന്ന ലക്ഷ്യത്തോടെയാണ് വ്യാജപരാതി നൽകിയതെന്നും പെൺകുട്ടിയുടെ പിതാവ് പറഞ്ഞു.

ചിത്രം എടുക്കാനെന്ന വ്യാജേന ബ്രിജ് ഭൂഷൺ പെൺകുട്ടിയെ ശരീരത്തോട് ചേർത്തുനിർത്തി മോശമായി തൊട്ടുവെന്നതടക്കമായിരുന്നു അച്ഛന്റെ പരാതി. പെൺകുട്ടിയുടെ പിതാവ് മൊഴിമാറ്റിയത് ബ്രിജ്ഭൂഷണെതിരെയുള്ള കേസുകളിൽ‌ വഴിത്തിരിവാകും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

2022ൽ ലക്നൗവിൽ നടന്ന അണ്ടർ 17 ഏഷ്യൻ ചാംപ്യൻഷിപ്പിന്റെ യോഗ്യത റൗണ്ടിന്റെ ഫൈനലിൽ പെൺകുട്ടി തോറ്റിരുന്നു. റഫറിയുടെ തീരുമാനത്തിന് പിന്നിൽ ബ്രിജ് ഭൂഷണിന്റെ ഇടപെടലായിരുന്നുവെന്ന് സംശയിച്ചു. ഇതാണ് വ്യാജ പരാതി നൽകാൻ കാരണമായതെന്ന് പിതാവ് പറയുന്നു.

ലൈംഗികാതിക്രം നടത്തിയെന്ന് പെൺകുട്ടിയുടെ പിതാവ് നൽകിയ പരാതിയിലാണ് ബ്രിജ് ഭൂഷണിനെതിരെ പോക്സോ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി കേസെടുത്തത്. പെൺകുട്ടി മൊഴി തിരുത്തിയതിന് പിന്നാലെ പിതാവിന്റെ വെളിപ്പെടുത്തൽകൂടി വന്നതോടെ ബ്രിജ് കുറ്റാരോപിതനായ ബ്രിജ് ഭൂഷണ് വലിയ ആശ്വാസമാകും. നിയമപോരാട്ടത്തിലുണ്ടാകുന്ന കാലതാമസം പോരാടുന്ന പെൺമക്കളിൽ ധൈര്യം ഇല്ലാതാക്കരുതെന്ന് ഗുസ്തി താരം വിനേഷ് ഫോഗട്ട് ട്വീറ്റ് ചെയ്തു