ഗുരുവായൂര്‍ സ്വര്‍ണ വ്യാപാരിയുടെ വീട്ടിലെ കവർച്ച ; രണ്ടു പ്രതികൾ കൂടി അറസ്റ്റിൽ; മുഖ്യപ്രതി ധർമ്മരാജന്റെ സഹോദരങ്ങളാണ് അറസ്റ്റിലായത്

ഗുരുവായൂര്‍ സ്വര്‍ണ വ്യാപാരിയുടെ വീട്ടിലെ കവർച്ച ; രണ്ടു പ്രതികൾ കൂടി അറസ്റ്റിൽ; മുഖ്യപ്രതി ധർമ്മരാജന്റെ സഹോദരങ്ങളാണ് അറസ്റ്റിലായത്

സ്വന്തം ലേഖകൻ

ഗുരുവായൂര്‍: ഗുരുവായൂര്‍ സ്വര്‍ണക്കവര്‍ച്ചാ കേസില്‍ സഹോദരങ്ങള്‍ അറസ്റ്റില്‍. തമിഴ്‌നാട്ടുകാരനായ ചിന്നരാജ, സഹോദരന്‍ രാജ എന്നിവരാണ് അറസ്റ്റിലായത്.

ഈ മാസം ആദ്യമാണ് ഗുരുവായൂരിലെ മൊത്തവ്യാപാരി ബാലന്റെ വീട്ടില്‍ നിന്ന് സ്വര്‍ണക്കവര്‍ച്ച നടന്നത്. മൂന്ന് കിലോ സ്വര്‍ണവും രണ്ട് ലക്ഷം രൂപയുമാണ് കവര്‍ന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടര്‍ന്ന് സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടാന്‍ കഴിഞ്ഞത്.

മുഖ്യപ്രതി ധര്‍മ്മരാജനെ കഴിഞ്ഞ ദിവസം പിടികൂടിയിരുന്നു. അതിന് പിന്നാലെയാണ് ധര്‍മ്മരാജന്റെ സഹോദരങ്ങള്‍ അറസ്റ്റിലായത്. മോഷ്ടിച്ച സ്വര്‍ണം വില്‍ക്കാന്‍ സഹായിച്ചു എന്നതാണ് ഇവര്‍ക്കെതിരെ ചുമത്തിയ കുറ്റം. കേസുമായി ബന്ധപ്പെട്ട് ഒരാളെ കൂടി പിടികൂടാനുണ്ടെന്ന് പൊലീസ് പറഞ്ഞു. വീട്ടുകാര്‍ സിനിമയ്ക്ക് പോയ സമയത്തായിരുന്നു മൂന്ന് കിലോ സ്വര്‍ണം കവര്‍ന്നത്‌