play-sharp-fill
ഗുരുവായൂർ ക്ഷേത്രത്തിൽ വിഷുക്കണി ദർശനത്തിന് വൻ ഭക്തജന തിരക്ക്; പുലർച്ചെ രണ്ടര മുതൽ മൂന്നര വരെയായിരുന്നു വിഷുക്കണി ദർശനം

ഗുരുവായൂർ ക്ഷേത്രത്തിൽ വിഷുക്കണി ദർശനത്തിന് വൻ ഭക്തജന തിരക്ക്; പുലർച്ചെ രണ്ടര മുതൽ മൂന്നര വരെയായിരുന്നു വിഷുക്കണി ദർശനം

സ്വന്തം ലേഖകൻ

തൃശ്ശൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ വിഷുക്കണി ദർശനത്തിന് വൻ ഭക്തജന തിരക്ക്. പുലർച്ചെ രണ്ടര മുതൽ മൂന്നര വരെയായിരുന്നു വിഷുക്കണി ദർശനം. ഇന്നലെ രാത്രി കീഴ്ശാന്തിമാർ ശ്രീലകത്ത് കണി കോപ്പുകൾ ഒരുക്കി വെച്ചു. ഓട്ടുരുളിയിൽ ഉണക്കലരി, വെള്ളരിക്ക, കണിക്കൊന്ന, ചക്ക, മാങ്ങ, വാൽക്കണ്ണാടി, ഗ്രന്ഥം, അലക്കിയ മുണ്ട്, സ്വർണം, നാണയം എന്നിവയാണ് കണിക്കോപ്പുകൾ.


പുലർച്ചെ രണ്ടിന് മേൽശാന്തി തിയ്യന്നൂർ കൃഷ്ണചന്ദ്രൻ നമ്പൂതിരിയും കീഴ്ശാന്തിമാരും കുളിച്ചു വന്ന് ശ്രീലക വാതിൽ തുറന്നു . നാളികേരം ഉടച്ച് തിരിയിട്ട് തെളിച്ച്‌ ഓട്ടുരുളിയിലെ കണി കോപ്പുകൾ ഉയർത്തി പിടിച്ച് മേൽശാന്തി കണ്ണനെ കണി കാണിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിളക്കുകൾ തിരിനീട്ടി തെളിച്ച് എല്ലാവരും പുറത്തിറങ്ങി. തുടർന്ന് ഭക്തർക്കുള്ള അവസരമായിരുന്നു. ഭക്തർ ഗുരുവായൂരപ്പനെ തൊഴുത് തങ്കത്തിടമ്പും കണിക്കോപ്പുകളും കണി കണ്ടു. കണി ദർശനം കഴിഞ്ഞവർക്ക് മേൽശാന്തി വിഷുക്കൈനീട്ടം നൽകി.

ഇന്നത്തെ വിഷു വിളക്ക് സമ്പൂർണ നെയ് വിളക്കായാണ് ആഘോഷിക്കുന്നത്. ഭക്തർക്ക് വിഷു സദ്യയും ഒരുക്കിയിരുന്നു.